മോട്ടോർ വാഹനവകുപ്പിന്‍റെയും കെൽട്രോണിന്‍റെയും ഇടപാടുകള്‍ സർക്കാർ ഉത്തരവുകളുടെ ലംഘനമാണോയെന്നാണ് പരിശോധന. മുഖ്യമന്ത്രി മൗനം തുടരാൻ കാരണമായ വിജിലൻസ് അന്വേഷണം പേരിന് മാത്രമാണ്.
തിരുവനന്തപുരം: എഐ ക്യാമറ സംബന്ധിച്ച അഴിമതി ആരോപണത്തില്‍ വിജിലൻസ് അന്വേഷണം പേരിന് മാത്രം. പദ്ധതിയുടെ ഉപകരാറുകളെ കുറിച്ചും സ്വാകാര്യ കമ്പനികളെ കുറിച്ചും വിജിലൻസ് പരിശോധിക്കില്ല. മോട്ടോർ വാഹനവകുപ്പിന്‍റെയും കെൽട്രോണിന്‍റെയും ഇടപാടുകള്‍ സർക്കാർ ഉത്തരവുകളുടെ ലംഘനമാണോയെന്നാണ് പരിശോധന. മുഖ്യമന്ത്രി മൗനം തുടരാൻ കാരണമായ വിജിലൻസ് അന്വേഷണം പേരിന് മാത്രമാണ്.
സെഫ്സ് കേരള പദ്ധതിയിൽ മുൻ ഗതാഗത ജോയിന്‍റ് കമ്മീഷണർ രാജീവ് പുത്തലത്ത് നടത്തിയതായി പറയുന്ന ക്രമക്കേടുകളിലാണ് വിജിലൻസ് അന്വേഷണം. പരാതികളിൽ ഒന്നു മാത്രമാണ് എഐ ക്യാമറ ഇടപാട്. സർക്കാർ ഉദ്യോഗസ്ഥരും സർക്കാർ സ്ഥാപനമായ കെൽട്രോണും ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്നതാകും പ്രാഥമിക പരിശോധന. ക്യാമറ കരാറിൽ പിഴവുണ്ടായിരുന്നോ, കരാർ ഒപ്പുവയ്ക്കുമ്പോള്‍ ഉയർന്ന നിരക്ക് അംഗീകരിക്കുകയായിരുന്നോ, കെൽട്രോണിന് ഉപകരാർ നൽകാൻ അധികാരമുണ്ടായിരുന്നോ എന്നത് വരെ മാത്രമാകും പരിശോധന. ഈ പ്രാഥമിക പരിശോധനയാണ് സർക്കാരും സിപിഎമ്മും വലിയൊരു അന്വേഷണമായി ചിത്രീകരിക്കുന്നത്. എന്നാൽ 232 കോടിയുടെ ഇടപാടിൽ ഓരോ ദിവസവും പുറത്തുവരുന്നത് ഈ പരിധിക്കറുപ്പത്തേക്കുള്ള വിവരങ്ങളാണ്.
ഗതാഗതവകുപ്പിലെ കരാറുകളിലൂടെമാത്രം പ്രസാഡിയോയ്ക്കുണ്ടായത് അമ്പരിപ്പിക്കുന്ന വളർച്ചതാണ്. ഇത്തരത്തിൽ സ്വകാര്യ കമ്പനികളുടെ ഇടപാടുകളോ, കരാർ മറിച്ചു നൽകലോ ഒന്നും വിജിലൻസ് പരിധിയിലേക്ക് വരില്ല. പദ്ധതി സുതാര്യമായിരുന്നില്ലെന്ന അൽ-ഹിന്ദ എന്ന കരാറിൽ നിന്നും പിന്മാറിയ കമ്പനി വ്യവസായ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. മറ്റൊരു കമ്പനി ലൈറ്റ് മാസ്റ്റർ ലൈറ്റസിൻെറ എംഡി അഴിമതി ആരോപണവും പരസ്യമായി ഒന്നയിച്ചു. ഒരു ഉദ്യോഗസ്ഥരുടെ ഇടപെൽ ഉണ്ടോയെന്നതിനുപ്പുറം മറ്റൊരു അന്വേഷണത്തിലേക്ക് വിജിലൻസിന് കടക്കാൻ കഴിയില്ല. പരാതി നൽകി സംഘടന പിൻമാറുകയും ചെയ്തു. മോട്ടോർ വാഹനവകുപ്പും കെൽട്രോണും ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലൻസിന് കൈമാറി. ഈ രേഖകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
കെൽട്രോണ്‍ നടത്തിയ ഇടപാടുകള്‍ ധനകാര്യവകുപ്പ് നിശദമായ ഫയലിൽ വിമശിച്ചിട്ടുണ്ട്. പിഴവുകള്‍ സാധൂകരിച്ചാണ് ഉത്തരവിറക്കി സ്വകാര്യ കമ്പനികളെ സഹായിക്കാൻ നീക്കം നടത്തിയത്. നഗസഭയിലെ പിൻവാതിൽ നിയമനത്തിനായി മേയറുടെ പേരിലുള്ള കത്ത് അന്വേഷിച്ച വിജിലൻസ് നിയമനം നടന്നിട്ടില്ലാത്തതിനാൽ തുടരന്വേഷണം വേണെന്ന് തീരുമാനിച്ചിരുന്നു, സർക്കാർ പണം നൽകാത്തതിനാൽ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന കാരണം പറഞ്ഞ് ക്യാമറയിലും വിശദ അന്വേഷണം വേണ്ടെന്ന് അവസാനിപ്പിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
