എഐ ക്യാമറ ഇടപാട്: രണ്ട് ചോദ്യങ്ങൾ സതീശൻ ഒഴിവാക്കി, കാര്യങ്ങൾ ബോധ്യമായിരിക്കുമെന്ന് പി രാജീവ്

Published : Apr 27, 2023, 10:20 PM IST
എഐ ക്യാമറ ഇടപാട്: രണ്ട് ചോദ്യങ്ങൾ സതീശൻ ഒഴിവാക്കി, കാര്യങ്ങൾ ബോധ്യമായിരിക്കുമെന്ന് പി രാജീവ്

Synopsis

കുറഞ്ഞ വിലയിലുള്ള ക്യാമറകൾ ഉണ്ടെങ്കിൽ ആ കമ്പനികൾ എന്തുകൊണ്ട് ടെൻഡറിൽ പങ്കെടുത്തില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്

ദില്ലി : നേരത്തെ ഉന്നയിച്ച രണ്ട് ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ്  ഒഴിവാക്കിയത് കാര്യങ്ങൾ ബോധ്യമായതിന്റ അടിസ്ഥാനത്തിലായിരിക്കും എന്ന് മന്ത്രി പി രാജീവ്. നേരത്തെ ഉന്നയിച്ച രണ്ട് ചോദ്യങ്ങളായ ക്യാമറയുടെ വിലയും ബാങ്കിൽ നിന്ന് പണം നേരിട്ട് പിടിച്ചെടുക്കുമെന്ന് ആരോപണവും വി ഡി സതീശൻ ഒഴിവാക്കിയെന്നും കാര്യങ്ങൾ ബോധ്യമായതിന്റ അടിസ്ഥാനത്തിലായിരിക്കും എന്ന് കരുതുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. 

കുറഞ്ഞ വിലയിലുള്ള ക്യാമറകൾ ഉണ്ടെങ്കിൽ ആ കമ്പനികൾ എന്തുകൊണ്ട് ടെൻഡറിൽ പങ്കെടുത്തില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എഎംസി കൊടുത്താൽ പിന്നെ വീണ്ടും 65 കോടി കൊടുക്കുന്നുവെന്ന് ആരോപിക്കുന്നു. നിയമ ലംഘനത്തിന്റെ ഫിസിക്കലായ വിവരങ്ങൾ അടക്കുമ്മള്ളതിനാണ് ആ ചെലവ് വരുന്നത്. ടെൻഡറിൽ പ്രശ്നമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമായിരുന്നു. കെൽട്രോൺ സുതാര്യമായാണ് കാര്യങ്ങൾ ചെയ്തതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Read More : എഐ ക്യാമറ ഇടപാട്: വിവാദം പുകയുമ്പോഴും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ

ഉപകരാർ നൽകിയതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിജിത്തിന്റെ ക്ലിഫ് ഹൗസ് ബന്ധം പറയുന്നവർ തന്നെ ഇത് വ്യക്തമാക്കട്ടെ എന്ന് ചെന്നിത്തലയ്ക്കുള്ള മറുപടിയായും മന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. എഐ ക്യാമറ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. 

Read More : ഇരുചക്രവാഹനത്തില്‍ രണ്ടുപേർ മാത്രമെന്നത് കേന്ദ്ര നിയമം, ഇളവ് വേണമെന്ന് കേരളം ആവശ്യപ്പെടും; ആന്‍റണി രാജു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി