എഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ; കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ 'കാരളം'!

Published : Jul 03, 2026, 07:46 PM IST
PK Kunhalikutty

Synopsis

കൊച്ചി കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി 'കേരള' എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോൾ അക്ഷരത്തെറ്റ് സംഭവിച്ചു. 'Kaaralam' എന്ന് എഴുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും, ഇത് രാഷ്ട്രീയ എതിരാളികളിൽ നിന്ന് രൂക്ഷമായ പരിഹാസത്തിന് ഇടയാക്കുകയും ചെയ്തു.

കൊച്ചി കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ വൻ വൈറൽ. സമ്മിറ്റ് വേദിയിലെ ബോർഡിൽ കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റാണ് വിവാദമായത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലാണ്. വെറൈറ്റി മീഡിയ പങ്കുവച്ച കിൻഫ്ര പാർക്കിൽ നിന്നുള്ള ദൃശ്യത്തിൽ Kaaralam എന്നാണ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി തെറ്റായി എഴുതിയത്. വീഡിയോയിൽ മന്ത്രിക്ക് പുറകിൽ നിന്ന് മറ്റൊരാൾ പറഞ്ഞുകൊടുത്ത വാചകം മന്ത്രി ഇംഗ്ലീഷിൽ ബോർഡിൽ എഴുതുന്നതാണെന്ന് വ്യക്തമാണ്. മലയാളത്തിലാണോ ഇംഗ്ലീഷിലാണോ എഴുതേണ്ടതെന്ന് ചോദിച്ച ശേഷമാണ് മന്ത്രി എഴുതി തുടങ്ങിയത്. മന്ത്രിക്ക് പറ്റിയ തെറ്റ് ആയുധമാക്കി സിപിഎം, ബിജെപി അനുകൂല പ്രഫൈലുകൾ അതിരൂക്ഷമായ പരിഹാസവുമായി രംഗത്ത് എത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോഡ്ജിൽ ലഹരി ചോദിച്ചെത്തി പണവും മൊബൈൽ ഫോണും കവർന്നു; അഞ്ചം​ഗ സംഘം റിമാൻഡിൽ
ഉത്തരവിട്ടത് ജില്ലാ കളക്‌ടർ, കനത്ത മഴയിൽ പാറവീഴ്‌ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അറിയിപ്പ്; നെല്ലിയാമ്പതി ചുരത്തിൽ ഗതാഗത നിയന്ത്രണം