ലോഡ്ജിൽ ലഹരി ചോദിച്ചെത്തി പണവും മൊബൈൽ ഫോണും കവർന്നു; അഞ്ചം​ഗ സംഘം റിമാൻഡിൽ

Published : Jul 03, 2026, 07:38 PM IST
Thenjipalam lodge robbery

Synopsis

മലപ്പുറം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു. പിടിയിലായ അഞ്ചു പ്രതികളും റിമാൻഡിൽ. ഇക്കഴിഞ്ഞ 30നാണ് സംഭവം.

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു. പിടിയിലായ അഞ്ചു പ്രതികളും റിമാൻഡിൽ. പ്രതികൾ ലോഡ്ജിൽ എത്തുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചു. ഇക്കഴിഞ്ഞ 30ന് രാത്രിയിലാണ് അഞ്ചു പേർ അടങ്ങുന്ന സംഘം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിലെ ലോഡ്ജിൽ എത്തിയത്. റിസപ്ഷനിൽ ഉണ്ടായിരുന്ന ആളോട് എംഡിഎംഎ ആവശ്യപ്പെട്ടു. പിന്നാലെ തർക്കമായി. റിസപ്ഷനിൽ ഉണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും പ്രതികൾ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി. ശേഷം കാറിൽ കയറി കടന്നു കളഞ്ഞു.

പരാതി ലഭിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് വിശദമായ അന്വേഷണം നടത്തി. ലോഡ്ജിലെ സിസിടിവിയിൽ നിന്ന് പ്രതികൾ ലോഡ്ജിലേക്ക് വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യം ലഭിച്ചു. ഇത് പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായകരമായി. ചെട്ടിപ്പടി സ്വദേശി അക്കീബ്, പരപ്പനങ്ങാടി സ്വദേശി ജുനൈദ്, താനൂർ സ്വദേശി സഫുവാൻ, നായർത്തോട് സ്വദേശി മർഷാദ്, നെടുവ സ്വദേശി റമീസ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോഡ്ജിലെ ജീവനക്കാർക്ക് ഈ പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉത്തരവിട്ടത് ജില്ലാ കളക്‌ടർ, കനത്ത മഴയിൽ പാറവീഴ്‌ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അറിയിപ്പ്; നെല്ലിയാമ്പതി ചുരത്തിൽ ഗതാഗത നിയന്ത്രണം
വീടിനുള്ളില്‍ രഹസ്യ അറ, കിടപ്പുമുറിക്ക് താഴെ അലമാര വെച്ച് മറച്ച നിലയില്‍; കണ്ണ് തള്ളി പൊലീസ്, കണ്ടെത്തിയത് വൻ ലഹരി ശേഖരം