
കൊച്ചി: ആഭ്യന്തര റൂട്ടുകളില്‍ 1500 രൂപ മുതലും അന്താരാഷ്ട്ര യാത്രകളില്‍ 5420 രൂപ മുതലും ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയിലിന് തുടക്കമായി. മാര്‍ച്ച് മൂന്ന് മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള യാത്രകള്‍ക്കായി മാര്‍ച്ച് ഒന്നിനകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഈ ഓഫറില്‍ ലഭിക്കുക.
ഓഫര്‍ സമയത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. ഫ്‌ളെക്‌സ് ഫെയറില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് യാത്രയ്ക്ക് മൂന്ന് ദിവസം മുന്‍പ് വരെ യാത്രാ തീയതി മാറ്റാനും അഭ്യന്തര യാത്രകളില്‍ 20 കിലോയും അന്താരാഷ്ട്ര യാത്രയില്‍ 35 കിലോ വരെയും ബാഗേജ് അലവന്‍സും ലഭിക്കും. കൂടാതെ സൗജന്യമായി ലഘു ഭക്ഷണവും പ്രൈം സീറ്റും ഉണ്ടാകും.
ലോയല്‍റ്റി അംഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് സീറ്റുകള്‍, ഗോര്‍മേര്‍ ഭക്ഷണം, അധിക ചെക്ക് ഇന്‍ ബാഗേജ്, മുന്‍ഗണന സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി 300 രൂപയുടെ അധിക കിഴിവും ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 40 പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് ക്ലാസ് സീറ്റുകള്‍ ലഭ്യമാണ്.
അടുത്തിടെ ഹൈദരാബാദില്‍ നടന്ന വിംഗ്സ് ഇന്ത്യ ഏവിയേഷന്‍ ഫെസ്റ്റിവലില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്സ്പ്രസിനെ മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിയായി തിരഞ്ഞെടുത്തിരുന്നു. സമയ നിഷ്ഠ, മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു അവാര്‍ഡ്.
വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ ഇഎംഐ, പേ ലേറ്റര്‍ പോലുള്ള സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam