കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, യാത്രക്കാർക്ക് ദുരിതം, സാങ്കേതിക തകരാറെന്ന് അധികൃതർ

Published : May 11, 2024, 04:58 PM ISTUpdated : May 11, 2024, 06:08 PM IST
കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, യാത്രക്കാർക്ക് ദുരിതം, സാങ്കേതിക തകരാറെന്ന് അധികൃതർ

Synopsis

രാവിലെ 2 മണിക്കൂറോളം യാത്രികരെ വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. സാങ്കേതിക തകരാറുണ്ടെന്ന കാരണം പറഞ്ഞ് യാത്രക്കാരെ ഇറക്കി.

കോഴിക്കോട്: കോഴിക്കോട് നിന്ന് ബെഹ്റിനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകുന്നതിൽ  പ്രതിഷേധം. രാവിലെ 10.10ന് പോകേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. രാവിലെ 2  മണിക്കൂറോളം യാത്രികരെ വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. പിന്നീട് സാങ്കേതിക തകരാറുണ്ടെന്ന കാരണം പറഞ്ഞ് ഇവരെ പുറത്ത് ഇറക്കി.

ഇലക്ഷൻ കമ്മീഷന് ഖാർഗെയുടെ കത്ത്, 'ഭരണകക്ഷി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ നടപടിയില്ലാത്തത് അമ്പരിപ്പിക്കുന്നു'

വിമാനം പുറപ്പെടാനായി വൈകീട്ട് 4 മണിക്ക് ഷെഡ്യൂൾ ചെയ്തെങ്കിലും വീണ്ടും സമയം മാറ്റി. 6.50ന് പുറപ്പെടുമെന്നാണ് ഒടുവിൽ യാത്രക്കാർക്ക് നൽകിയ അറിയിപ്പ്. കാത്തിരുന്ന് വലഞ്ഞ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. സാങ്കേതിക തകരാറല്ലെന്നും എയർ ഇന്ത്യയിലെ ജീവനക്കാരുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക