
തിരുവനന്തപുരം: അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ. ഇന്ന് രാത്രി 8.40ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ തിരുവനന്തപുരം-അബുദാബി വിമാനമാണ് 12 മണിക്കൂറോളം വൈകുന്നത്. നാളെ രാവിലെ 7.15ന് മാത്രമേ പുറപ്പെടൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചെങ്കിലും യാത്രക്കാരെ വിവരം നേരത്തെ അറിയിച്ചില്ലെന്നാണ് പരാതി.
കഴിക്കാൻ ഭക്ഷണമോ വെള്ളമോ പോലും വാങ്ങാനാകാതെ വലയുകയാണ് യാത്രക്കാർ. മൂന്ന് മണിയോടെ പലരും യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിൽ എത്തിയിരുന്നു. അപ്പോഴാണ് വിമാനം വൈകുന്ന വിവരം അറിയുന്നത്. തങ്ങളുടെ കൈയ്യിലുള്ള ഇന്ത്യൻ രൂപ ബന്ധുക്കളുടെ പക്കൽ ഏൽപ്പിച്ചാണ് മിക്ക യാത്രക്കാരും വിമാനത്തിൽ കയറാൻ തയ്യാറായി വന്നത്. പലരെയും ലോഞ്ചിലേക്ക് പോലും കടത്തിവിടാൻ അധികൃതർ തയാറായില്ലെന്നും ബദൽ സംവിധാനം ഒരുക്കിയില്ലെന്നും യാത്രക്കാർ പറയുന്നു.
READ MORE: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു; ആളപായമില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam