നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയ ശേഷമാണ് തീ അണച്ചത്. 

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലംകാവിന് സമീപം കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കൊല്ലങ്കാവ് വളവിലായിരുന്നു അപകടം. നെയ്യാറ്റിൻകരയിൽ നിന്നും ആനാട് ഭാഗത്തെ വീട് പണിക്കായി എത്തിയ വാഹനമാണ് ഓടുന്നതിനിടെ തീപിടിച്ചത്. ലോറി ഡ്രൈവർ ഇറങ്ങി ഓടി മാറിയതിനാൽ ആർക്കും പരിക്കുണ്ടായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പഴകുറ്റിയിൽ എത്തിയപ്പോൾ പുക ഉയർന്നതായും തീ കത്തിയതിനെ തുടർന്നാണ് വാഹനം നിർത്തി ഇറങ്ങിയതെന്നും ഡ്രൈവർ പറഞ്ഞു. നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ തിരുവനന്തപുരം - തെങ്കാശി പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

READ MORE: ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം, 'നീ' എന്ന് വിളിച്ചതിന് വിരോധം; കൊലപാതക ശ്രമം, ഒരാൾ അറസ്റ്റിൽ