'ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്നവർ', സനാതന ധർമ്മ വക്താക്കൾക്കെതിരെ ഗോവിന്ദൻ

Published : Feb 06, 2025, 09:14 PM ISTUpdated : Feb 06, 2025, 09:32 PM IST
'ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്നവർ', സനാതന ധർമ്മ വക്താക്കൾക്കെതിരെ ഗോവിന്ദൻ

Synopsis

ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന്  വിശ്വസിക്കുന്ന ആളുകൾ ആണ് സനാതന ധർമ്മത്തിന്റെ വക്താക്കൾ.

ഇടുക്കി  : സനാതന ധർമ്മ വക്താക്കൾക്കെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകളാണ് സനാതന ധർമ്മത്തിന്റെ വക്താക്കളെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.

''ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നത് അഭിമാനമെന്ന് ഇവർ വിശ്വസിക്കുന്നു. അത് ബ്രാഹ്മണർക്ക് ബ്രാഹ്മണ സ്ത്രീയിൽ മക്കൾ ഉണ്ടാകുന്നതിനെ പറ്റിയല്ല'. പുറത്ത്. അത് തന്നെ മഹത്തരമെന്ന് പറയുന്ന ഒരു സംസ്കാരം. ആർഷഭാരത സംസ്കാരം. അതിന് കൊടുക്കുന്ന പേര് സനാതന ധർമ്മം. നിഴലുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ പോലും ഐത്യം. ബ്രാഹ്മണൻ പോകുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന പാവപ്പെട്ട പട്ടികജാതിക്കാരനും പട്ടിക വർഗക്കാരനും തീണ്ടലുകാരൻ. വർണമില്ലാത്തവൻ പ്രത്യേക ശബ്ദമുണ്ടാക്കി വഴിമാറി പോകുന്നവൻ. മാറുമറക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞാൽ ഒന്നാം ദിവസം യജമാനൻമാരുടെ വീട്ടിലേക്ക് താഴ്ജാതിയിലെ ചെറുപ്പക്കാരൻ സ്ത്രീയെ കൂട്ടിപ്പോകണം. അന്ന് അവിടെ അന്തിയുറങ്ങിയിട്ട്  അവർക്ക് തോന്നുന്ന ദിവസമാണ് ഭർത്താവിന്റെ വീട്ടിലേക്ക് സ്ത്രീയെ തിരിച്ച് വിടുക. ഇതിനെയാണ് സനാതന ധർമ്മമെന്ന് നിങ്ങൾ പറഞ്ഞത്. ബ്രാഹ്മണ്യത്തിന്റെ ധർമ്മം. അത് ഈ രാജ്യത്തെ ജനങ്ങൾക്ക് എതിരായിട്ടുള്ളതാണ്''. 

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിലെ പരാമർശമാണ് വിവാദമായത്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്