347 യാത്രക്കാരെ വിമാനത്തിൽ കയറ്റി 1 മണിക്ക്, 5 മണി വരെ വിമാനത്തിലിരുത്തി; കൊച്ചിയിൽ എയർ ഇന്ത്യ വിമാനം വൈകുന്നു

Published : Nov 21, 2024, 06:48 PM ISTUpdated : Nov 21, 2024, 07:06 PM IST
347 യാത്രക്കാരെ വിമാനത്തിൽ കയറ്റി 1 മണിക്ക്, 5 മണി വരെ വിമാനത്തിലിരുത്തി; കൊച്ചിയിൽ എയർ ഇന്ത്യ വിമാനം വൈകുന്നു

Synopsis

രണ്ട് മണിക്ക് കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 347 യാത്രക്കാർ വിമാനത്തിലുണ്ട്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം വൈകുന്നു. രണ്ട് മണിക്ക് കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് വൈകുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 347 യാത്രക്കാർ വിമാനത്തിലുണ്ട്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകുന്നതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഭക്ഷണവും വെള്ളവും തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും തുടർ യാത്രയെക്കുറിച്ച് അധികൃതർ വ്യക്തത നൽകുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും സാങ്കേതിക തകരാർ മൂലം വിമാനം പുറപ്പെട്ടില്ല. വൈകിട്ട് 5 മണി വരെ യാത്രക്കാരെ വിമാനത്തിലിരുത്തി. പിന്നീട് യന്ത്രത്തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു. ഇതുവരെ വെള്ളവും ഭക്ഷണവും നൽകിയില്ലെന്നും യാത്രക്കാർ പറയുന്നു. ചെറിയ കുട്ടികളടക്കം 347 യാത്രക്കാർ ദുരിതത്തിലായത്. നൂറിലധികം യാത്രക്കാർ മറ്റു വിമാനങ്ങളിൽ ദില്ലിക്ക് പുറപ്പെട്ടു. ഇന്നും നാളെയുമായി മുഴുവൻ യാത്രക്കാരെയും ദില്ലിയിൽ എത്തിക്കാനാണ് തീരുമാനം.

Also Read: വിമാനത്തിൽ യാത്ര ചെയ്യവേ സഹയാത്രികയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറി, 23കാരൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത