സൗത്ത് ഗോവയിലെ ദബോലിമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാൾക്കെതിരെ യുവതി പരാതി നൽകി.

ദില്ലി: ദില്ലിയിൽനിന്ന് ഗോവയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 23കാരൻ അറസ്റ്റിൽ. ഹരിയാന സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് സംഭവം. വിമാനം പറന്നുയർന്നപ്പോൾ ത​ന്‍റെ അടുത്ത സീറ്റിൽ ഇരുന്ന 23കാരൻ പുതപ്പ് വലിച്ചിട്ട് മോശമായി പെരുമാറിയെന്ന് ദില്ലി ജനക്പുരി സ്വദേശിയായ 28കാരി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പാനിപ്പത്ത് സ്വദേശിയായ ജിതേന്ദർ ജംഗിയാൻ എന്നയാളെ ദബോലിം എയർപോർട്ട് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More... ചീറിപ്പാഞ്ഞ ബൈക്കിൽ നിന്നും താഴെ വീണ ബാ​ഗ്, ഉള്ളിൽ 2 ലക്ഷം രൂപ, യുവാവ് പൊലീസ് സ്റ്റേഷനിലേക്ക്

സൗത്ത് ഗോവയിലെ ദബോലിമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാൾക്കെതിരെ യുവതി പരാതി നൽകി. പ്രതിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീയെ അപമാനിക്കൽ, വാക്കാലുള്ള അപമാനം, അനുചിതമായ ആംഗ്യം, സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Asianet News Live