യാത്രക്കാരൻ മരിച്ചു, തിരുവനന്തപുരത്ത് നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

Published : Jun 04, 2019, 11:41 PM ISTUpdated : Jun 04, 2019, 11:50 PM IST
യാത്രക്കാരൻ മരിച്ചു, തിരുവനന്തപുരത്ത് നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

Synopsis

തിരുവനന്തപുരം പാച്ചലൂർ സ്വദേശിയായ സന്തോഷ് കുമാറാണ് (56) മരിച്ചത്. മെഡിക്കൽ എമർജൻസി ഉണ്ടെന്ന് കണ്ട ഉടൻ വിമാനം തിരിച്ചിറക്കിയെങ്കിലും യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാനായില്ല. 

തിരുവനന്തപുരം: ഷാർജയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം പാച്ചലൂർ സ്വദേശി സന്തോഷ് കുമാർ (56) ആണ് മരിച്ചത്. വിമാനം പറന്നുയർന്ന് മുക്കാൽ മണിക്കൂറിനുള്ളിലാണ് സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ വിമാനം തിരിച്ച് പറന്നെങ്കിലും യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാനായില്ല. 

രാത്രി എട്ടരയ്ക്കാണ് യുഎഇ ഷാർജയിലേക്കുള്ള എയർ ഇന്ത്യ AI 967 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ഏതാണ്ട് ഒമ്പതേകാലോടെ സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിൽ വച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. 

മുക്കാൽ മണിക്കൂറിനകം പത്ത് മണിയോടെ വിമാനം തിരികെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും സന്തോഷ് കുമാർ മരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ മൃതദേഹം ഇറക്കിയ ശേഷം രാത്രി പതിനൊന്നേകാലോടെ വിമാനം തിരികെ യാത്ര തിരിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ തർക്കത്തിന് പിന്നാലെ തൃശൂരിലും തർക്കം; ലാലി ജെയിംസിന് വേണ്ടി കൗൺസിലർമാർ, ഡോ നിജി ജസ്റ്റിന് വേണ്ടി കോൺ​ഗ്രസ് നേതൃത്വവും
ആൾക്കൂട്ട കൊലപാതകത്തിൽ രാംനാരായണന്‍റെ കുടുംബത്തിന് സർക്കാരിൻ്റെ ആശ്വാസ പ്രഖ്യാപനം, 30 ലക്ഷം ധനസഹായം