ഒരു മാസത്തിനകം ഷട്ടർ പ്രവർത്തന മാർഗരേഖ സമർപ്പിക്കണമെന്ന് തമിഴ്നാടിനോട് മുല്ലപ്പെരിയാർ മേൽനോട്ട സമിതി

Published : Jun 04, 2019, 08:31 PM ISTUpdated : Jun 04, 2019, 09:17 PM IST
ഒരു മാസത്തിനകം ഷട്ടർ പ്രവർത്തന മാർഗരേഖ സമർപ്പിക്കണമെന്ന് തമിഴ്നാടിനോട് മുല്ലപ്പെരിയാർ മേൽനോട്ട സമിതി

Synopsis

അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ സ്പിൽ വേ ഷട്ടറുകൾ എത്ര അടി ഉയർത്തണമെന്നതടക്കമുള്ള മാർഗരേഖയായ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ സമർപ്പിക്കണമെന്ന് കേരളം വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്

ഇടുക്കി: ഷട്ടർ പ്രവർത്തന മാർഗരേഖ ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് തമിഴ്നാടിനോട് മുല്ലപ്പെരിയാർ മേൽനോട്ട സമിതി. ഇല്ലെങ്കിൽ കേന്ദ്രജലകമ്മീഷൻ നേരിട്ടെത്തി മാർഗരേഖയുണ്ടാക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകി. 

അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ സ്പിൽ വേ ഷട്ടറുകൾ എത്ര അടി ഉയർത്തണമെന്നതടക്കമുള്ള മാർഗരേഖയാണ് ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ. ഇത് സമർപ്പിക്കണമെന്ന് കേരളം വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പലവിധ കാരണങ്ങൾ പറഞ്ഞ് തമിഴ്നാട് വൈകിപ്പിക്കുകയായിരുന്നു. യോഗത്തിൽ കേരളം കർശന നിലപാടെടുത്തതോടെയാണ് മേൽനോട്ട സമിതി തമിഴ്നാടിന് അന്ത്യശാസനം നൽകി. ഒരുമാസത്തിനകം മാർഗരേഖ സമർപ്പിച്ചില്ലെങ്കിൽ കേന്ദ്രജലകമ്മീഷൻ നേരിട്ട് മാർഗരേഖ ഉണ്ടാക്കും.

മഴക്കാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങൾ വിലയിരുത്താനാണ് മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിലെത്തിയത്. ബേബി ഡാം,സ്പിൽവേ ഷട്ടറുകൾ എന്നിവ സംഘം പരിശോധിച്ചു. എല്ലാം കാര്യക്ഷമമാണെന്നാണ് വിലയിരുത്തൽ. പ്രളയത്തിൽ തകർന്ന വള്ളക്കടവ് റോഡ് നന്നാക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കേരളത്തിന്റെ മറുപടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി
വെള്ളാപ്പള്ളി കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നുവെന്ന് പിണറായി; 'തെരഞ്ഞടുപ്പ് തോൽവിയിൽ തിരുത്തൽ നടപടി ഉണ്ടാകും'