ഐസൊലേഷൻ വാർഡിൽ 5 പേർ; ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ നില തൃപ്തികരം: കെ കെ ഷൈലജ

By Web TeamFirst Published Jun 4, 2019, 9:33 PM IST
Highlights

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം, വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയെന്നും കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും മന്ത്രി

കൊച്ചി: നിപ സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി. ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി. രോഗിയുമായി നേരിട്ട് ഇടപെടവരുടെ ലിസ്റ്റ് തയ്യാറാക്കി വരുന്നുവെന്നും  ഇതുവരെ അഞ്ച് പേര്‍ ഐസലോഷൻ വാർഡിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരുടേയും നില ഗുരുതരമല്ല. അഞ്ച് പേരുടെയും രക്തസാംപിളുകൾ പരിശോധനക്ക് അയക്കുമെന്നും കെ കെ ഷൈലജ വിശദമാക്കി. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയെന്നും കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും മന്ത്രി വിശദമാക്കി. 

കഴിഞ്ഞ പത്തുദിവസത്തിനുളളിൽ ഈ വിദ്യാർഥിയുമായി ഇടപഴകിയവരടക്കം  311 പേരെയാണ് നിരീക്ഷണത്തിലാക്കിയത്.തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിലായുളള ഇവരോട് വീടിന് പുറത്തിറങ്ങരുതെന്നും മറ്റുളളവരുമായി ഇടപഴകഴകരുതെന്നും നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥി ആശുപത്രിയിൽ പരിചരിച്ച മൂന്നുപേരടക്കം നാലുപേരെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുന്നത്. ഇവരിൽ ഒരാൾ രോഗബാധിതനായ വിദ്യാർഥിയുടെ സഹപാഠിയാണ്. രോഗബാധയുണ്ടോയെന്നറിയാൻ ഇവരുടെ ശ്രവങ്ങളും വിവിധ ലാബുഗളിലേക്ക് അയക്കും. നിപ്പ ചികിൽസക്കാവശ്യമായ മരുന്നുകൾ സർക്കാരിന്‍റെ പക്കലുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു

click me!