
കണ്ണൂര്‍: നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നിന്ന് കൽപ്പിക്കുന്നത് പോലെയാണ് കേരളത്തിലെ ക്യാംപസുകളിൽ ചിലര്‍ ഉയര്‍ത്തുന്ന ഏക സംഘനാ വാദമെന്ന് എസ്എഫ്ഐയെ പരോക്ഷമായി വിമർശിച്ച് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി.
യൂണിവേഴ്സിറ്റി കോളേജിലേത് ഒറ്റപ്പെട്ട സംഭവമല്ല. എതിർത്തില്ലെങ്കിൽ ഇടത് രാഷ്ട്രീയത്തിന്റെ അന്തകവിത്തായി ഇത്തരം സംഘടനകൾ മാറും. അഭിമന്യുവിനെ കുത്തിയ ക്യാംപസ് ഫ്രണ്ടിന്‍റെ രീതിയാണ് കണ്ണൂരിൽ എഐഎസ്എഫിന് നേരെ പ്രയോഗിക്കപ്പെടുന്നതെന്നും സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ പറഞ്ഞു. എഐഎസ്എഫിന്‍റെ കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ എസ്എഫ്ഐ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam