തനിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച ദമ്പതികൾക്കെതിരെ ഐഷ സുൽത്താന; പൊലീസിന് പരാതി

By Web TeamFirst Published Jul 13, 2021, 12:45 PM IST
Highlights

ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ പോലും തനിക്ക് അറിയാമെന്ന ദമ്പതികളുടെ വാദത്തിൽ അന്വേഷണം വേണമെന്ന് പൊലീസിന് നൽകിയ പരാതിയിൽ ഐഷ

കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ദമ്പതികൾക്കെതിരെ ലക്ഷദ്വീപ് പ്രതിഷേധക്കാരിൽ മുൻനിരയിലുള്ള ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഐഷ പരാതി നൽകി. ഒരു ദേശീയ മാധ്യമവുമായി ചേർന്ന് ദമ്പതികൾ ഗൂഢാലോചന നടത്തിയെന്ന് പരാതിയിൽ ഐഷ ആരോപിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ പോലും തനിക്ക് അറിയാമെന്ന ദമ്പതികളുടെ വാദത്തിൽ അന്വേഷണം വേണം. തന്റെ പക്കൽ നിന്നും കവരത്തി പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പിലും മൊബൈൽ ഫോണിലും കൃത്രിമം കാണിക്കുമോയെന്ന് ആശങ്കയുണ്ട്. തനിക്കെതിരായ പ്രചാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നൽകിയെന്നും ഐഷ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!