
കൊച്ചി: കെപിസിസി തെരെഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. രാത്രി ഒൻപത് മണിക്ക് എറണാകുളം ഗസ്‌റ്റ് ഹസിൽ ചേരുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പങ്കെടുക്കും. സമിതിയുടെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ യോഗമാണിത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയിൽ. രാവിലെ പത്തിന് അങ്കമാലിയിലാണ് പര്യടനം തുടങ്ങുന്നത്. തുടർന്ന് ആലുവ, കളമശേരി, പറവൂർ, വഴി വൈകുന്നേരം ആറിന് കൊച്ചി മറൈൻ ഡ്രൈവിൽ സമാപനം. ആലുവയിലെ യോഗത്തിൽ മുല്ലപ്പളളി രാമചന്ദ്രനും മറൈൻഡ്രൈവിലെ യോഗത്തിൽ ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലും പങ്കെടുക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെക്കുറിച്ച് ആലോചിക്കാനാണ് ഇന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. എൻസിപി ഇടതുമുന്നണി വിട്ടു വരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും യോഗം ചർച്ച ചെയ്യും. പ്രചാരണ സമിതി അധ്യക്ഷൻ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam