പുത്തൻകുരിശിൽ ലോഡ് ഇറക്കാൻ എഐടിയുസി വിലക്ക്‌,തർക്കം പെയിൻ്റ് ലോഡിനെ ചൊല്ലി,പൊലീസ് സംരക്ഷണവുമില്ല

Published : Dec 07, 2022, 07:22 AM ISTUpdated : Dec 07, 2022, 08:06 AM IST
പുത്തൻകുരിശിൽ ലോഡ് ഇറക്കാൻ എഐടിയുസി വിലക്ക്‌,തർക്കം പെയിൻ്റ് ലോഡിനെ ചൊല്ലി,പൊലീസ് സംരക്ഷണവുമില്ല

Synopsis

രണ്ട് മാസമായി പെയിന്‍റ് ലോഡ് വന്നാൽ എഐടിയുസി ലോഡിംഗ് തൊഴിലാളികൾ കടക്ക് മുന്നിലെത്തും.ലേബർ കാർഡുള്ള സ്ഥാപന ജീവനക്കാരെ തടയും.ഒടുവിൽ ഉടമസ്ഥർ ഇറങ്ങി ലോഡിറക്കും

 

എറണാകുളം പുത്തൻകുരിശിൽ ഹാർ‍ഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാൻ എഐടിയുസി വിലക്ക്.യൂണിയനുമായി കരാറിൽ ഇല്ലാത്ത ഇനമായിട്ടും ലേബർ കാർഡുള്ള സ്ഥാപനത്തിലെ ജീവനക്കാരെ ഒക്ടോബർ മാസം മുതൽ സിപിഐ യൂണിയൻ തടയുകയാണ്.എഐടിയുസി ഭീഷണി നിലനിൽക്കെ കടയുടമയാണ് ഇപ്പോൾ ലോഡിറക്കുന്നത്

 

പതിനഞ്ച് വർഷമായി പ്രവർത്തിക്കുന്ന പുത്തൻകുരിശിലെ സ്ഥാപനം. ഏതൊക്കെ സാധനങ്ങൾ യൂണിയനുകാർ ഇറക്കണം എത്ര രൂപ കൂലി നൽകണം എന്നതിലൊക്കെ മർച്ചന്‍റ് അസോസിയേഷനും യൂണിയനുമായി വ്യക്തമായ കരാർ ഉണ്ട്. പെയിന്‍റ് ഈ കരാറിൽ ഉൾപ്പെട്ടിട്ടില്ല.വർഷങ്ങളായി ഇത് സ്ഥാപനത്തിന്‍റെ അവകാശമാണ്. എന്നാൽ ഒക്ടോബർ മാസം ആയപ്പോഴേക്കും ഇപ്പോഴില്ലാത്ത അവകാശം ഉന്നയിച്ച് എഐടിയുസി ഇടഞ്ഞു.കൈയ്യാങ്കളിയായി

രണ്ട് മാസമായി പെയിന്‍റ് ലോഡ് വന്നാൽ എഐടിയുസി ലോഡിംഗ് തൊഴിലാളികൾ കടക്ക് മുന്നിലെത്തും.ലേബർ കാർഡുള്ള സ്ഥാപന ജീവനക്കാരെ തടയും.ഒടുവിൽ ഉടമസ്ഥർ ഇറങ്ങി ലോഡിറക്കും.ഇവരുടെ തന്നെ മറ്റ് സ്ഥാപനങ്ങളിൽ ഐഐടിയുസി ഇപ്പോഴും ലോ‍‍ഡിറക്കുന്നുണ്ട്.മാസം പതിനായിരങ്ങൾ കൂലി ഇനത്തിലും വാങ്ങുന്നു.എന്നാലും പെയിന്‍റ് കടയിലെ തർക്കത്തിൽ യൂണിയൻ വിട്ടുവീഴ്ചക്കില്ല

തൊഴിൽ ചട്ടങ്ങൾ പാലിച്ച് ലേബർ കാർഡ് ഉള്ള സ്വന്തം ജീവനക്കാരെ കൊണ്ട് പെയിന്‍റ് ലോഡിറക്കാൻ പൊലീസ് സംരക്ഷണവും വ്യാപാരികൾക്കില്ല.മുതലാളി ലോഡിറക്കാൻ ഇല്ലെങ്കിൽ ലോഡ് മടങ്ങും.ചുമട് ഇറക്കാൻ അംഗീകാരമുള്ളവരുടെ തൊഴിൽ അവകാശം നിഷേധിച്ച് തൊഴിലാളി യൂണിയനും മടങ്ങും.

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ