വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളുടെ വിദേശയാത്ര: തീരുമാനം പിൻവലിക്കണമെന്ന് എഐവൈഎഫ്

Web Desk   | Asianet News
Published : Dec 11, 2019, 06:16 PM IST
വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളുടെ വിദേശയാത്ര: തീരുമാനം പിൻവലിക്കണമെന്ന് എഐവൈഎഫ്

Synopsis

പൊതുവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത നേട്ടം കൈവരിച്ച മാതൃകയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും ഗുണനിലവാരം മെച്ചപ്പെടുത്താനും ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനുമാണ് സർക്കാർ പ്രാമുഖ്യം നൽകേണ്ടതെന്ന് എഐവൈഎഫ് 

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾക്ക് നേതൃത്വ പരിശീലനത്തിനായി വിദേശയാത്ര നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന്എഐവൈഎഫ് ആവശ്യപ്പെട്ടു. ലണ്ടനിലെ കാർഡിഫ് സർവ്വകലാശാലയിൽ നേതൃത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ കേരളത്തിലെ 66 ആർട്സ് ആന്റ് സയൻസ് കോളേജുകളിലേയും 9 യൂണിവേഴ്സിറ്റികളിലേയും ഭാരവാഹികളായ75 പേരെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്.

ദേശീയതലത്തിൽ തന്നെ മികവുറ്റ നിലയിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലകൾ നമുക്കുണ്ട്. ഉയർന്ന ജനാധിപത്യബോധവും രാഷ്ട്രീയ പ്രബുദ്ധതയും സാമൂഹിക പ്രതിബദ്ധതയും അവകാശബോധവും പുലർത്തുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന ആശയസംവാദത്തിന്റേയും മതനിരപേക്ഷതയുടെയും കേന്ദ്രങ്ങളായ നിരവധി സർവ്വകലാശാലകൾ ഇന്ത്യയിൽ  നിലവിലുണ്ട്. ഇവിടെങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ പഠനവിധേയമാക്കുവാനുള്ളപ്പോൾ വൻ ചെലവിൽ വിദേശ സർവ്വകലാശാലകളിലേക്ക് യാത്ര പോകുന്നത് ശരിയല്ല.    

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനും അടിസ്ഥാന വികസനം മെച്ചപ്പെടുത്തുവാനും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കടന്നു വരുവാനും സഹായകമായി ഫണ്ട് ഉപയോഗിക്കുകയാണ് വേണ്ടത്.   പൊതുവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത നേട്ടം കൈവരിച്ച മാതൃകയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും ഗുണനിലവാരം മെച്ചപ്പെടുത്തുവാനും ഈ മേഖലയിൽ അടിക്കടി ഉയർന്നു വരുന്ന ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകേണ്ടതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി
മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ