
കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലിനെതിരെ പ്രതിഷേധവുമായി സമീപവാസികൾ വീണ്ടും രംഗത്തെത്തി. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപത്തുള്ള വീടുകൾക്ക് കിട്ടേണ്ട ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച് വ്യക്തതയില്ലെന്നാരോപിച്ചാണ് പ്രതിഷേധം. വീടുകൾക്ക് കേടുപാട് സംഭവിച്ചാൽ ഇപ്പോഴത്തെ സ്കീം അനുസരിച്ച് ചെറിയ തുക മാത്രമേ നഷ്ടപരിഹാരമായി കിട്ടുകയുള്ളൂ എന്നാണ് പരിസര വാസികളുടെ അശങ്ക.
പ്രശ്നത്തിൽ സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സമീപവാസികളുടെ തീരുമാനം. ആശങ്കകൾക്കിടെ സമീപത്തെ വീടുകളുടെ നിലവിലെ അവസ്ഥ രേഖപ്പെടുത്താനുള്ള സർവേ നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശ പ്രകാരമാണ് സർവേ. ഇതിനിടെ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാനുള്ള കരാറിന് അനുമതി നൽകുന്നതിനു വേണ്ടി നഗരസഭയുടെ കൗൺസിൽ യോഗവും ചേർന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam