' അജ്‍നാസിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണ്ണക്കടത്ത് സംഘം'; പ്രതികളെക്കുറിച്ച് വിവരം കിട്ടിയെന്ന് വടകര എസ്‍പി

Published : Feb 19, 2021, 06:59 PM ISTUpdated : Feb 19, 2021, 07:03 PM IST
' അജ്‍നാസിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണ്ണക്കടത്ത് സംഘം'; പ്രതികളെക്കുറിച്ച് വിവരം കിട്ടിയെന്ന് വടകര എസ്‍പി

Synopsis

വെള്ളിയാഴ്ച്ച പുലർച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോൾ മത്സരം കണ്ട് തിരിച്ച് പോകുകയായിരുന്ന അജ്നാസിനെ ഒരു സംഘം ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

കോഴിക്കോട്: നാദാപുരത്ത് പേരാമ്പ്ര സ്വദേശിയായ അജ്നാസിനെ തട്ടിക്കൊണ്ട് പോയത് സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് റൂറല്‍എസ്‍പി ശ്രീനിവാസ്. പ്രതികളെക്കുറിച്ച് വിവരം കിട്ടിയെന്നും ഉടന്‍ പിടികൂടുമെന്നും എസ്‍പി പറഞ്ഞു. 

വെള്ളിയാഴ്ച്ച പുലർച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോൾ മത്സരം കണ്ട് തിരിച്ച് പോകുകയായിരുന്ന അജ്നാസിനെ ഒരു സംഘം ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. അജ്‍നാസിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കാശുനൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ വന്നിരുന്നതായും സഹോദരൻ പറഞ്ഞു.

ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് നാദാപുരത്ത്  തട്ടിക്കൊണ്ടു പോകൽ  നടക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീർ (28)ആണ് അറസ്റ്റിലായത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം
Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ