സിൽവർലൈൻ ഡിപിആറിൽ പിടിവാശിയില്ല, വികസനത്തിൽ ആരെയും ഒപ്പം നിർത്തും: എകെ ബാലൻ

Published : Jul 14, 2023, 08:10 AM IST
സിൽവർലൈൻ ഡിപിആറിൽ പിടിവാശിയില്ല, വികസനത്തിൽ ആരെയും ഒപ്പം നിർത്തും: എകെ ബാലൻ

Synopsis

വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും വിഷയത്തിൽ ഉന്നയിച്ചു

തിരുവനന്തപുരം: സിൽവർലൈൻ ഡിപിആറിൽ സർക്കാറിന് പിടിവാശിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. ഇ ശ്രീധരന്‍റെ ബദൽ നിർദ്ദേശം പാർട്ടി ചർച്ച ചെയ്യും. നിലവിലെ പദ്ധതി എ-ടു-ഇസഡ് അതേ പോലെ തന്നെ വേണമെന്ന നിർബന്ധമില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീധരൻറ ബദൽ സിപിഎം - ബിജെപി ഡീലിൻറെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും വിഷയത്തിൽ ഉന്നയിച്ചു.

വ്യാപകമായി ഭൂമിയേറ്റെടുക്കേണ്ടെന്നതാണ് ഇ ശ്രീധരന്റെ സിൽവർ ലൈൻ ബദൽ നിർദ്ദേശത്തിന്റെ ഒരു നേട്ടം. ആദ്യം സെമിസ്പീഡ് റെയിൽ, പിന്നെ ഹൈ സ്പീഡ് റെയിൽ പദ്ധതിയെന്ന നിർദ്ദേശമാണ് ഇദ്ദേഹം മുന്നോട്ട് വച്ചത്. 105 കിലോമീറ്റർ തുരങ്കപാതയും 180 കിലോമീറ്റർ എലിവേറ്റഡ് പാതയുമാണ് നിർദ്ദേശിച്ചത്. തുരങ്ക-എലിവേറ്റഡ് പാതകളായതിനാൽ ചെലവ് കുറവെന്നാണ് വാദം. പരിസ്ഥിതി സൗഹൃദമായതിനാൽ വിദേശവായ്പക്ക് തടസ്സമാകില്ലെന്ന് കണക്ക് കൂട്ടലുമുണ്ട്. സ്റ്റാൻഡേർഡ് ഗേജിൽ 30 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിട്ടും 40 ശതമാനം വായ്പയെടുത്തും പദ്ധതി നടപ്പാക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിപിആർ നിർമ്മിക്കലടക്കം ചുമതല ഡിഎംആർസിക്ക് നൽകണമെന്ന് നിർദ്ദേശിച്ച ഇ ശ്രീധരൻ പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

എന്നാൽ സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ ഡിപിആറിൽ 1226.45 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതിൽ തന്നെ 1074.19 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കണമെന്നായിരുന്നു. പദ്ധതിക്ക് ആകെ കണക്കാക്കിയ ചെലവ് 63490 കോടി രൂപയായിരുന്നു. 33699 കോടി വായ്പയിലൂടെ കണ്ടെത്താനായിരുന്നു നീക്കം. സ്റ്റാൻഡേർഡ് ഗേജ് പദ്ധതിയിൽ 11.53 കിലോമീറ്റർ തുരങ്കപാതയും 292.73 കിലോമീറ്റർ പാതയുമാണ് നിർദ്ദേശിച്ചിരുന്നത്.

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ