പത്മകുമാറിന് മറുപടിയുമായി എകെ ബാലൻ; കമ്മ്യൂണിസ്റ്റുകാര്‍ പടിയിറങ്ങില്ല, കേഡർമാരെ നോക്കി പ്രാമുഖ്യം നൽകുന്നു

Published : Mar 10, 2025, 10:27 AM ISTUpdated : Mar 10, 2025, 11:18 AM IST
പത്മകുമാറിന് മറുപടിയുമായി എകെ ബാലൻ; കമ്മ്യൂണിസ്റ്റുകാര്‍ പടിയിറങ്ങില്ല, കേഡർമാരെ നോക്കി പ്രാമുഖ്യം നൽകുന്നു

Synopsis

നടത്തുന്ന പരസ്യ പ്രതികരണം വർഗശത്രുക്കൾക്ക് സഹായകമാകരുതെന്നും വാർത്ത ചോർന്നതിനെ പാർട്ടി ഗൗരവമമായി കാണണമെന്നും പത്മകുമാറിൻ്റെ വിമർശനം പെട്ടെന്നുള്ള വികാരത്തിൻ്റെ പുറത്താകാമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട്: സിപിഎം സംസ്ഥാന സമ്മേളനത്തിനു ശേഷം പ്രതികരിച്ച് എ.കെ ബാലന്‍. കമ്യൂണിസ്റ്റുകാർ ഒരിയ്ക്കലും പാർട്ടിയിൽ നിന്ന് പടിയിറങ്ങില്ല. മൂന്നാം എല്‍ഡിഎഫ് സർക്കാർ ഉറപ്പായും തിരിച്ചു വരുമെന്നും എ.കെ ബാലന്‍ പറഞ്ഞു. അത്രയക്കും ആത്മവിശ്വാസം തനിക്കുണ്ടെന്നും വിചാരിച്ചതിലും അപ്പുറത്ത് ചർച്ചകൾ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്ലാവരെയും സംസ്ഥാന കമ്മിറ്റിയിൽ എടുക്കാന്‍ പറ്റില്ല. പിണറായി വിജയനെ നിലനിർത്തിയത് ഔദാര്യത്തിൻ്റെ പുറത്തല്ലെന്നും മുഖ്യമന്ത്രിയായതു കൊണ്ടാണെന്നും എ.കെ ബാലന്റെ പ്രതികരണം. എല്ലാവരെയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താനാകില്ല. അതിനർത്ഥം ഇവർ മോശക്കാരാകുന്നില്ല. പത്മകുമാറിൻ്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല. പാർട്ടി ആരെയും മനപ്പൂർവം നശിപ്പിക്കില്ല

നടത്തുന്ന പരസ്യ പ്രതികരണം വർഗശത്രുക്കൾക്ക് സഹായകമാകരുതെന്നും വാർത്ത ചോർന്നതിനെ പാർട്ടി ഗൗരവമമായി കാണണമെന്നും പത്മകുമാറിൻ്റെ വിമർശനം പെട്ടെന്നുള്ള വികാരത്തിൻ്റെ പുറത്താകാമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. എം.ബി രാജേഷ് മികച്ച നേതാവാണ്. അയാൾ മോശക്കാരനായതു കൊണ്ടല്ല ഒഴിവാക്കിയത്. രാജേഷിന് അസംതൃപ്തിയില്ല. കേഡർമാരെ നോക്കിയാണ് കണ്ണൂരിന് പ്രാമുഖ്യം നൽകുന്നതെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. 

പദ്മകുമാര്‍ പാര്‍ട്ടിയുടെ പ്രധാന നേതാവ്, വീണ ജോര്‍ജിനെ ക്ഷണിതാവാക്കിയത് മന്ത്രിയെന്ന നിലയിൽ; രാജു എബ്രഹാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെളിപ്പെടുത്തലിന് ശേഷമുള്ള ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്, കുഞ്ഞികൃഷ്ണന് എതിരെ സിപിഎമ്മിൽ നടപടി ഉണ്ടായേക്കും
എംസി റോഡിൽ തിരുവല്ല മുത്തൂരിൽ വാഹനാപകടം, ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, 30 പേർക്ക് പരിക്ക്