A K Balan ; കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി; ലീഗിന് ഭരണം പോയപ്പോൾ തലയ്ക്ക് സൂക്കേട് എന്നും എ കെ ബാലൻ

Web Desk   | Asianet News
Published : Dec 13, 2021, 04:40 PM ISTUpdated : Dec 13, 2021, 04:55 PM IST
A K Balan ; കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി; ലീഗിന് ഭരണം പോയപ്പോൾ തലയ്ക്ക് സൂക്കേട് എന്നും എ കെ ബാലൻ

Synopsis

താലിബാൻകാർ പോലും ഉയർത്താത്ത മുദ്രാവാക്യങ്ങളാണ് മുസ്ലീം ലീഗ് സമ്മേളനത്തിലുണ്ടായത്. മുസ്ലിം സമുദായതിനിടയിൽ പി കെ കുഞ്ഞാലിക്കുട്ടിയേക്കാൾ പിന്തുണ പിണറായി വിജയന് ഉണ്ട്. കാവിക്കാർ പിണറായിയെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്, നടന്നിട്ടില്ല. ഇനി പച്ചക്കാർ വിചാരിച്ചാലും നടക്കില്ല. 

പാലക്കാട്: കണ്ണൂർ സർവ്വകലാശാല (Kannur University)  വി സി നിയമന പ്രശ്നത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ബിജെപി (BJP) ശ്രമിക്കുന്നതെന്ന് സിപിഎം (cpm) നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ (A K Balan) ആരോപിച്ചു. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടത് ഗവർണറും സർക്കാരുമാണ്. ഗവർണ്ണറുടെ സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതിരിക്കാനാകില്ല. രാഷ്ട്രീയ കക്ഷിയുടെ ഇടപെടൽ ഭരണകക്ഷിയുടെ ഭാഗത്തു നിന്ന് മാത്രമല്ല, ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. അത് ഏത്  അവസരത്തിൽ എന്ന് ഗവർണ്ണർ വ്യക്തമാക്കണമെന്നും എ കെ ബാലൻ പറഞ്ഞു.

ഗവർണ്ണറുടെ ചാൻസലർ പദവി ഒരു ഭരണഘടനാ പദവിയല്ല. ഗവർണ്ണറോട് യൂണിവേഴ്സിറ്റി നിയമങ്ങൾ മറികടന്ന് ഒന്നും ചെയ്യാൻ സർക്കാർ പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പൗരത്വ ഭേദഗതി നിയമം വന്നപ്പോൾ ഇതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കണ്ണൂർ വി.സി നിയമനം നിയമപരമായി ചെയ്തതാണ്. ഗവർണറും അത് അംഗീകരിച്ചതാണ്. ഇപ്പോൾ അത് നിയമപ്രകാരമല്ലെന്ന് പറയുന്നത് ഗവർണർക്ക് ഗുണകരമാവില്ല. ഈ പ്രശ്‌നത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല. സംസ്ഥാന ഗവർണ്ണർമാരെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിന് മുൻ ഗവർണ്ണർ ജസ്റ്റീസ് സദാശിവനും ആരിഫ് മുഹമ്മദ് ഖാനും നിന്ന് കൊടുത്തിട്ടില്ല. ഗവർണ്ണറും ഗവൺമെന്റും ചെയ്തത് നിയമ പരമാണ്. പിന്നെ എന്തിനാണ് വിവാദമുണ്ടാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. നിലവിലെ പ്രശ്നത്തെ ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലായി കേരളീയ സമൂഹം കാണില്ല.

ബന്ധു നിയമന വിഷയത്തിൽ വസ്തുതാ വിരുദ്ധമായ വാർത്തകളാണ് സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നത്. സി പി എം. നേതാക്കളുടെ ഭാര്യമാർ അനധികൃത നിയമനം നേടുന്നതായി പ്രചാരണം നടത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എം ബി രാജേഷ് (M B Rajesh) ജയിച്ചതോടെ കാലടി സർവ്വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമന വിവാദം ഇല്ലാതായി.

താലിബാൻകാർ പോലും ഉയർത്താത്ത മുദ്രാവാക്യങ്ങളാണ് മുസ്ലീം ലീഗ് (Muslim League) സമ്മേളനത്തിലുണ്ടായത്. മുസ്ലിം സമുദായതിനിടയിൽ പി കെ കുഞ്ഞാലിക്കുട്ടിയേക്കാൾ പിന്തുണ പിണറായി വിജയന് ഉണ്ട്. കാവിക്കാർ പിണറായിയെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്, നടന്നിട്ടില്ല.
ഇനി പച്ചക്കാർ വിചാരിച്ചാലും നടക്കില്ല. മുദ്രാവാക്യം വിളിക്കുമ്പോൾ സൂക്ഷിച്ച് വിളിച്ചാൽ മതി. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോൾ തലയ്ക്ക് സൂക്കേട് വന്നതാണ് എന്നും എ കെ ബാലൻ‌ അഭിപ്രായപ്പെട്ടു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു, 8 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി
ഒന്നാം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്!; ഞെട്ടിക്കുന്ന സംഭവം കാക്കനാട് അത്താണിയിൽ, വനംവകുപ്പ് പിടികൂടി