'സിപിഎം പുറത്താക്കിയിട്ടില്ല, സ്വയം മാറി നിന്നത്'; പാർട്ടിയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കും': ജിജോ തില്ലങ്കേരി

Published : Feb 24, 2023, 10:29 PM IST
'സിപിഎം പുറത്താക്കിയിട്ടില്ല, സ്വയം മാറി നിന്നത്'; പാർട്ടിയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കും': ജിജോ തില്ലങ്കേരി

Synopsis

പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ചെയതെന്ന് തിരിച്ചറിഞ്ഞാണ് സ്വയം മെമ്പർഷിപ്പ് പുതുക്കാതിരുന്നതെന്ന് ജിജോ തില്ലങ്കേരി 

കണ്ണൂർ : വിമർശനങ്ങളെ ഉൾകൊണ്ട് പാർട്ടിയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുമെന്ന് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗം ജിജോ തില്ലങ്കേരി. പാർട്ടി എന്നെ പുറത്താക്കി എന്ന വാദം തെറ്റാണെന്നും പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ചെയതെന്ന് തിരിച്ചറിഞ്ഞാണ് സ്വയം മെമ്പർഷിപ്പ് പുതുക്കാതിരുന്നതെന്നും ജിജോ ഫേസ്ബുക്കിൽ കുറിച്ചു.

26 വയസിനിടെ 23 കേസുകളിൽ പ്രതിയായി. കുടുംബം നോക്കാൻ മറ്റ് മേഖലകളിലേക്ക് പോയത് തെറ്റായി കാണുന്നില്ല. ഉളുപ്പില്ലാത്തവൻ എന്ന് ആയിരം വട്ടം കേൾക്കേണ്ടി വന്നാലും ഇടതുപക്ഷ രാഷ്ട്രീയം വിടില്ല. ശരീരത്തിൽ ഇന്നും ബോംബിന്റെ ചീളും പേറി  നടക്കുന്നയാളാണ് താനെന്നും ആകാശ് തില്ലങ്കേരിയെ ടാഗ് ചെയ്ത് ജിജോ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി