കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധം: വിവാദ പ്രസ്താവനയുമായി ആർഎസ്എസ് അനുകൂല അധ്യാപക സംഘടന

Published : Oct 07, 2026, 08:16 PM IST
Kasaragod  Central University Protest

Synopsis

കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ വിവാദ പ്രസ്താവനയുമായി ആർഎസ്എസ് അനുകൂല അധ്യാപക സംഘടന. സമരത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യമെന്ന് സംശയിക്കുന്നതായി അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ആരോപിച്ചു.

കാസർകോട്: കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ വിവാദ പ്രസ്താവനയുമായി അധ്യാപക സംഘടന. സമരത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യമെന്ന് സംശയിക്കുന്നതായി അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എബിആർഎസ്എം). കേന്ദ്ര സർവകലാശാലകളിലെ ആർഎസ്എസ് അനുകൂല അധ്യാപക സംഘടനയാണ് എബിആർഎസ്എം.

എസ്എഫ്ഐ, എൻഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ്, ഫ്രാറ്റേണിറ്റി സംഘടനകൾ സമരത്തിന്റെ മറവിൽ വന്ദേമാതരം സെമിനാർ തടസപ്പെടുത്തുകയായിരുന്നുവെന്ന് എബിആർഎസ്എം പറഞ്ഞു. ക്ഷണിതാകളെ അപമാനിക്കുകയും മാധ്യമങ്ങളിലൂടെ സർവകലാശാല അധികൃതരെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചു. സർവകലാശാലയിലെ സമാധാനന്തരീക്ഷവും പഠനന്തരീക്ഷവും തകർക്കാൻ ബോധപൂർവം ശ്രമം നടന്നുവെന്നും എബിആർഎസ്എം പ്രസ്താവനയിൽ ആരോപിച്ചു.

അതേസമയം കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാറിനെച്ചൊല്ലി ഇന്നും പ്രതിഷേധം തുട‍‍ർന്നു. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിനെതിരെ വിദ്യാ‍ർത്ഥികളുടെ പ്രതിഷേധമുണ്ടായി. ശ്രീകുമാർ പ്രസം​ഗിക്കുന്നതിനിടെ ​ഗോ ബാക്ക് വിളികളുമായി വിദ്യാർത്ഥികൾ എത്തുകയായിരുന്നു. വിദ്യാർ‌ത്ഥികൾ മൈക്ക് ഓഫ് ചെയ്തതോടെ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ തടസ്സപ്പെട്ടു. സെമിനാർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എബിവിപി പ്രവ‍ർത്തകരും എസ്എഫ്ഐ, എൻഎസ്‍യുഐ, എംഎസ്എഫ് പ്രവർത്തകരും രണ്ട് വിഭാ​ഗങ്ങളായി തിരിഞ്ഞ് വാ​ഗ്വാദം ഉണ്ടായി.

വന്ദേമാതരത്തിൻ്റെ 150-ാം വാ‍ർഷികത്തോട് അനുബന്ധിച്ചാണ് കേന്ദ്ര സർവകലാശാലയിൽ ഇന്നലെയും ഇന്നുമായി രണ്ട് ദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി ആണ് പരിപാടിയുടെ പ്രധാന സംഘാടകർ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് പരിപാടിയുടെ സഹസംഘാടകരായിരുന്നു. ഇന്നലെ നടന്ന പരിപാടിയിൽ ആർഎസ്എസ് നേതാവ് ജെ നന്ദകുമാ‍ർ മുഖ്യ പ്രഭാഷകനായി എത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സി-ഡിറ്റ് സെന്റര്‍ ഓഫ് എക്സലന്‍സ് നാടിനു സമര്‍പ്പിച്ചു, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി
പത്തനംതിട്ട സിപിഎമ്മിൽ തർക്കം രൂക്ഷമായി; കെയു ജനീഷിനെ വെട്ടാൻ എതിർചേരിയിറങ്ങി, പദ്മകുമാറിന്റെ ഒഴിവ് നികത്താനായില്ല