പത്തനംതിട്ട സിപിഎമ്മിൽ തർക്കം രൂക്ഷമായി; കെയു ജനീഷിനെ വെട്ടാൻ എതിർചേരിയിറങ്ങി, പദ്മകുമാറിന്റെ ഒഴിവ് നികത്താനായില്ല

Published : Oct 07, 2026, 07:33 PM IST
pathanamthitta cpm

Synopsis

സിപിഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തർക്കം രൂക്ഷമായതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്താനായില്ല. കെയു ജെനീഷ് കുമാർ എംഎൽഎ സെക്രട്ടറിയേറ്റിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജെനീഷിനെ വെട്ടാൻ മറ്റൊരു പേരുമായി എതിർചേരി ഇറങ്ങുകയായിരുന്നു

പത്തനംതിട്ട: സിപിഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തർക്കം രൂക്ഷമായതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്താനായില്ല. കെയു ജെനീഷ് കുമാർ എംഎൽഎ സെക്രട്ടറിയേറ്റിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജെനീഷിനെ വെട്ടാൻ മറ്റൊരു പേരുമായി എതിർചേരി ഇറങ്ങുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഒഴിവ് സമ്മേളന ശേഷം നികത്താമെന്ന് നേതൃത്വം തീരുമാനിച്ചു. കെയു ജനീഷ്കുമാറിനെ ഇക്കുറിയും വെട്ടി. എ പദ്മകുമാറിന്റെ ഒഴിവിൽ തത്കാലം ആരേയും നിയമിച്ചില്ല.

ഇത്തവണ ജില്ലാ കമ്മിറ്റിയിലും ചില നേതാക്കളെ ഒതുക്കി. ചില ഏരിയ സെക്രട്ടറിമാരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കൾ പോലും ആക്കിയില്ല. പന്തളം ഏരിയ സെക്രട്ടറിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് പ്രമാടം ഉൾപ്പെടെ ആറുപേരാണ് ക്ഷണിതാക്കൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയ നടപടി; സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം, 'ഇരയാക്കപ്പെട്ടവർക്കൊപ്പം നിൽക്കും'
ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി