അക്ഷയ സെന്‍ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി; 'അക്ഷയ കേന്ദ്രം ബിസിനസ് സെന്‍ററല്ല, സേവന കേന്ദ്രം'

Published : Sep 11, 2025, 02:09 PM IST
akshaya centre

Synopsis

അവശ്യ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചു. അക്ഷയ കേന്ദ്രങ്ങൾ ലാഭമുണ്ടാക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ലെന്നും കോടതി വ്യക്തമാക്കി

കൊച്ചി: അവശ്യ സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റൽ സേവന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങൾ ലാഭമുണ്ടാക്കുന്ന ബിസിനസ് സ്ഥാപനങ്ങളല്ലെന്നും, പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകാനുള്ള കേന്ദ്രങ്ങളാണെന്നും ജസ്റ്റിസ് എൻ നഗരേഷ് ചൂണ്ടിക്കാട്ടി.

സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത ഹർജി തള്ളി

അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ഓൾ കേരള അക്ഷയ എന്‍റർപ്രണേഴ്‌സ് കോൺഫെഡറേഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി. ഓഗസ്റ്റ് ആറിനാണ് സർക്കാർ ഈ തീരുമാനം പ്രഖ്യാപിച്ചത്. സേവനങ്ങളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, പ്രവർത്തനച്ചെലവ് എന്നിവ പരിഗണിക്കാതെയാണ് ഈ ഉത്തരവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധി സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സർക്കാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ ഇത് സഹായിക്കും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം