ജാമ്യം തേടി അലനും താഹയും, എതിര്‍ക്കാന്‍ എന്‍ഐഎ; കോടതി വിധി ഇന്നുണ്ടായേക്കും

By Web TeamFirst Published Feb 24, 2020, 1:06 AM IST
Highlights

ൽ എൽ ബി പരീക്ഷയെഴുതാൻ അലൻ ഷുഹൈബിനെ അടുത്തിടെ ഹൈക്കോടതി അനുവദിച്ചിരുന്നു

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫസലും സമർപ്പിച്ച ജാമ്യാപേക്ഷ  കൊച്ചിയിലെ എൻ ഐ എ കോടതി ഇന്ന് പരിഗമിക്കും. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കാനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ തീരുമാനം. 

എൽ എൽ ബി പരീക്ഷയെഴുതാൻ അലൻ ഷുഹൈബിനെ അടുത്തിടെ ഹൈക്കോടതി അനുവദിച്ചിരുന്നു. ഈ മാസം പതിനെട്ടിനാണ് അലന്‍ കണ്ണൂർ സർവ്വകലാശാലയിൽ രണ്ടാം സെമസ്റ്റർ നിയമ ബിരുദ പരീക്ഷയെഴുതിയത്. പാലയാട് ലീഗൽ സ്റ്റഡീസ് ക്യാമ്പസിൽ നിയമബിരുദ വിദ്യാർത്ഥിയായ അലന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് പരീക്ഷയെഴുതിയത്. മതിയായ ഹാജരടക്കം പരിഗണിച്ച് പരീക്ഷയെഴുതാനുള്ള ആവശ്യത്തെ സർവ്വകലാശാലയും എതിർത്തിരുന്നില്ല.

 

click me!