തടഞ്ഞുവെച്ച ഓണറേറിയം വിതരണം ചെയ്തു; ആലപ്പുഴയിലെ ആശമാർക്ക് 7000 വീതം അക്കൗണ്ടിൽ ലഭിച്ചു

Published : Mar 29, 2025, 04:35 PM ISTUpdated : Mar 29, 2025, 05:26 PM IST
തടഞ്ഞുവെച്ച ഓണറേറിയം വിതരണം ചെയ്തു; ആലപ്പുഴയിലെ ആശമാർക്ക് 7000 വീതം അക്കൗണ്ടിൽ ലഭിച്ചു

Synopsis

ആശമാരുടെ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഓണറേറിയം തടഞ്ഞുവെച്ചെന്ന് പരാതി ഉന്നയിച്ച ആശമാർക്ക് 7000 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു

ആലപ്പുഴ: തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുത്ത ആശവർക്കർമാർക്ക് തടഞ്ഞു വച്ച ഓണറേറിയം കിട്ടിത്തുടങ്ങി. ആലപ്പുഴയിലെ ആശമാർക്കാണ് 7000 രൂപ ലഭിച്ചത്. വിവിധ പിഎച്ച്എസ്‌സിയിലെ ആശവർക്കർമാർക്ക് ഓണറേറിയം അവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. സമരത്തിൽ പങ്കെടുത്തവരുടെ ഓണറേറിയം തടഞ്ഞു വച്ചത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരത്തെ സമരത്തിൽ ഒരു ദിവസം പങ്കെടുത്തതിന്  ഒരുമാസത്തെ ഓണറേറിയമായി ആലപ്പുഴയിൽ തടഞ്ഞതെന്ന് പരാതി ഉയർന്നത്. ആലപ്പുഴ ജില്ലയിൽ 146 പേരുടെ ഓണറേറിയം തടഞ്ഞെന്നാണ് പരാതി ഉയർന്നത്. പണം കിട്ടാത്ത ആശമാർ ജില്ലാ പ്രോഗ്രോം മാനേജർക്ക് പരാതി നൽകിയിരുന്നു. തിരുവനന്തപുരം അടക്കം മറ്റ് ജില്ലകളിലും ഉപരോധസമരത്തിൽ പങ്കെടുത്തവർക്ക് പണം നൽകിയിട്ടില്ലെന്ന പരാതിയുണ്ട്. സമരം അമ്പത് ദിവസത്തിലേക്ക് നീങ്ങുമ്പോഴും ഒത്ത് തീർപ്പിന്റെ നീക്കങ്ങളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്നില്ല.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി