അടിയന്തര സ്ഥലം മാറ്റം; ആലപ്പുഴ ജില്ലാ കളക്ടറെ മാറ്റി, രണ്ട് വർഷത്തിനിടെ ഏഴാമത്തെ കളക്ടർ

Published : Mar 15, 2024, 12:42 PM IST
അടിയന്തര സ്ഥലം മാറ്റം; ആലപ്പുഴ ജില്ലാ കളക്ടറെ മാറ്റി, രണ്ട് വർഷത്തിനിടെ ഏഴാമത്തെ കളക്ടർ

Synopsis

പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടർ ജോൺ വി സാമുവലിന് പകരം ചുമതല നൽകിയിട്ടില്ല.

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടർ ജോൺ വി സാമുവലിന് പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല നൽകുമെന്ന് ഉത്തരവിൽ പറയുന്നത്. സിപിഐ അനുകൂല ജോയിൻ്റ് കൗൺസിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ്. സൂചന. ഇന്നലെ രാത്രിയിലാണ് പുതിയ കളക്ടറെ നിയമിച്ച ഉത്തരവ് ഇറങ്ങിയത്. പുതിയ കളക്ടറോട് അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിർദേശിച്ചിരുന്നു. രണ്ട് വർഷത്തിനിടെ ആലപ്പുഴയ്ക്ക് ഏഴാമത്തെ കളക്ടറാണ് എത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും