റിയൽ മീറ്റ് എന്താണെന്ന് അറിയില്ല, ഷൈനും ശ്രീനാഥുമായും ഇന്‍സ്റ്റ സൗഹൃദമെന്ന് സൗമ്യ; ചോദ്യം ചെയ്യൽ പൂർത്തിയായി

Published : Apr 28, 2025, 07:31 PM ISTUpdated : Apr 28, 2025, 07:36 PM IST
റിയൽ മീറ്റ് എന്താണെന്ന് അറിയില്ല, ഷൈനും ശ്രീനാഥുമായും ഇന്‍സ്റ്റ സൗഹൃദമെന്ന് സൗമ്യ; ചോദ്യം ചെയ്യൽ പൂർത്തിയായി

Synopsis

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. തസ്ലീമയെ പരിചയം ഉണ്ടെന്നും എന്നാൽ  സാമ്പത്തിക ഇടപാടുകളില്ലെന്നും റിയൽ മീറ്റ് എന്താനെന്ന് അറിയില്ലെന്നും മോഡൽ സൗമ്യ

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. പത്തു മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേം രാത്രി ഏഴേ കാലോടെയാണ് സൗമ്യ പുറത്തിറങ്ങിയത്. കേസിൽ സിനിമ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇരുവരെയും ചോദ്യം ചെയ്യുന്നത് 11 മണിക്കൂറിലധികം പിന്നിട്ടു. 

ചോദ്യം ചെയ്യലിനുശേഷം പുറത്തുവന്ന സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. തസ്ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും റിയൽ മീറ്റ് എന്താനെന്ന് അറിയില്ലെന്നും മോഡൽ സൗമ്യ വ്യക്തമാക്കി. താൻ സനിമാ മേഖലയിൽ നിന്നുള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാൽ വരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകൾ എന്താണെന്ന് അറിയില്ലെന്നും സൗമ്യ പറഞ്ഞു.

ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്പത്തിക ഇടപാടില്ല. ഷൈനിനെയും ശ്രീനാഥ് ഭാസിയെയും സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയമാണ്. ലഹരി ഇടപാടുമായി ഒരു ബന്ധവുമില്ല. സൗഹൃദം മാത്രമാണ് ഷൈനും ശ്രീനാഥ് ഭാസിയുമായുള്ളത്. തസ്ലീമയെ കൊച്ചിയിൽ വെച്ചുള്ള പരിചയുണ്ട്. അവരുടെ വ്യക്തിപരമായ മറ്റു ഇടപാടുകളെക്കുറിച്ചൊ മറ്റു കാര്യങ്ങളോ അറിയില്ല. ആറുമാസമായി തസ്ലീമയുമായി പരിചയമുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മാത്രമാണ് ഇവരുമായുള്ളതെന്നും സൗമ്യ പറഞ്ഞു.

'തസ്ലിമയുമായി പണമിടപാട് 'റിയൽ മീറ്റ്' കമ്മീഷൻ'; മോഡൽ സൗമ്യയുടെ വെളിപ്പെടുത്തൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ

 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം