
ആലപ്പുഴ:ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസിൽ നിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രമുള്ള കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ മലപ്പുറത്തേക്കാണ് മാറ്റിയത്. ഡെപ്യൂട്ടി കമ്മീഷണറായ പി.കെ.ജയരാജ് ജില്ലയിലെ മദ്യ മാഫിയയ്ക്കെതിരെയും കർശന നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഉള്ള ഒൻപത് അംഗ സംഘത്തെ എക്സൈസ് കഞ്ചാവുമായി പിടികൂടിയത് വലിയ വാർത്തയായിരുന്നു.
ഇതിനുപിന്നാലെയാണിപ്പോള്‍ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റികൊണ്ട് ഉത്തരവിറക്കിയത്. അതേസമയം, സ്ഥലം മാറ്റം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നാണ് എക്സൈസ് വകുപ്പിന്‍റെ വിശദീകരണം. ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നു മാസം ആകുന്നതിനിടെയാണ് പെട്ടെന്നുള്ള സ്ഥലം മാറ്റം. നിരവധി ലഹരി കേസുകൾ പിടികൂടുകയും ബിനാമി കള്ളുഷാപ്പ് നടത്തിപ്പുകാർക്കെതിരെ നടപടിയെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായിരുന്നു. ത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam