നടന്നുപോകവേ ശക്തമായ കാറ്റടിച്ച് തോട്ടിലേക്ക് വീണു; കൈനകരിയിൽ ജല​ഗതാ​ഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Published : May 26, 2025, 11:46 PM IST
നടന്നുപോകവേ ശക്തമായ കാറ്റടിച്ച് തോട്ടിലേക്ക് വീണു; കൈനകരിയിൽ ജല​ഗതാ​ഗത വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Synopsis

ആലപ്പുഴ കൈനകരിയിൽ വെള്ളത്തിൽ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു. 

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ വെള്ളത്തിൽ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു. കൈനകരി കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടിൽ ഓമനക്കുട്ടൻ (55) ആണ് മരിച്ചത്. കൈനകരി കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ മഴകോട്ട് ധരിച്ചു നടന്നു പോകുമ്പോൾ ശക്തമായ കാറ്റിൽ തോട്ടിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

വെല്ലുവിളിയല്ല, 'ക്ഷണം'; കെസി വേണുഗോപാലിനോട് സംവാദത്തിന് തയ്യാറായ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് വിഡി സതീശൻ
വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു