മയക്കു​ഗുളിക നൽകി, ബോധം കെടുത്തി സ്വർണം കവർന്നു; ബോധം തെളിഞ്ഞ്, സ്വർണം ആവശ്യപ്പെട്ടപ്പോൾ കൊലപാതകം

Published : Sep 13, 2024, 08:30 PM IST
മയക്കു​ഗുളിക നൽകി, ബോധം കെടുത്തി സ്വർണം കവർന്നു; ബോധം തെളിഞ്ഞ്, സ്വർണം ആവശ്യപ്പെട്ടപ്പോൾ കൊലപാതകം

Synopsis

കെഡാവർ നായയെ എത്തിച്ച് നടത്തിയ പരിശോധന നിർണായകമായെന്ന് എസ് പി എംപി മോഹനചന്ദ്രൻ പറഞ്ഞു. 

ആലപ്പുഴ: ആലപ്പുഴയിലെ കലവൂരിൽ 73 കാരി സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. സുഭദ്രയെ കൊല്ലാൻ പ്രതികൾ നടത്തിയത് വൻ ആസൂത്രണമെന്ന് ആലപ്പുഴ എസ്പി എംപി മോഹനചന്ദ്രൻ. രണ്ട് മാസം മുൻപ് കടവന്ത്രയിൽ വെച്ച് പ്രതികൾ സുഭദ്രയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നപ്പോൾ മറ്റൊരു സുരക്ഷിത സ്ഥലം തേടി. തുടർന്നാണ് കലവൂരിലെ വീട്ടിൽ വെച്ച് കൊല നടത്തുന്നത്. 

ആദ്യം മയക്കു​ഗുളിക നൽകി ബോധം കെടുത്തി സ്വർണം കവർന്നു. മയക്കു​ഗുളിക എത്തിച്ചു നൽകിയത് മാത്യുവിന്റെ സുഹൃത്തും ബന്ധുവും ആയ റൈനോൾഡ് ആയിരുന്നു.  ബോധം വന്നപ്പോൾ സുഭദ്ര കാണാതായ സ്വർണം ആവശ്യപ്പെട്ടു. തുടർന്നാണ് കൊലപാതകമെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. കെഡാവർ നായയെ എത്തിച്ച് നടത്തിയ പരിശോധന നിർണായകമായെന്ന് എസ് പി എംപി മോഹനചന്ദ്രൻ പറഞ്ഞു. ഷർമിളയും സുഭദ്രയും 2017 മുതൽ പരിചയക്കാരായിരുന്നു. നെഞ്ചിൽ ചവിട്ടിയും കഴുത്ത് ഞരിച്ചുമാണ് കൊലപ്പെടുത്തിയതെന്നും പ്രതികൾ മൊഴി നൽകി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്