
തിരുവനന്തപുരം: എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളത്തെ (ഏപ്രിൽ 2) ആലപ്പുഴ - ചെന്നൈ സെൻട്രൽ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി. ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ തിരുവള്ളൂരിൽ യാത്ര അവസാനിപ്പിക്കും. ഇന്നും നാളെയുമായി നാല് ട്രെയിനുകൾ വഴിതിരിച്ചുവിടും. നാളത്തെ ആലപ്പുഴ-ധൻബാദ് എക്സ്പ്രസും കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസും ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിർത്തില്ല. പകരം പേരമ്പൂർ വഴി ഈ ട്രെയ്നുകൾ വഴിതിരിച്ചുവിടും.
വഴിതിരിച്ച് വിടുന്ന ട്രെയിനുകള്‍
1. ഏപ്രിൽ 2 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന 13352 ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.
2. ഏപ്രിൽ 2 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് ട്രെയിൻ (12512) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.
3. ഏപ്രിൽ 1-ന് ഇൻഡോറിൽ നിന്ന് പുറപ്പെട്ട ഇൻഡോർ ജംഗ്ഷൻ - കൊച്ചുവേളി അഹല്യ നഗരി എക്സ്പ്രസ് ട്രെയിൻ (22645) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും
4. 2ഏപ്രിൽ 1 ന് ധൻബാദിൽ നിന്ന് പുറപ്പെട്ട ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ (13351) എംജിആർ ചെന്നൈ സെൻട്രലിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പേരമ്പൂരിൽ നിന്ന് വഴിതിരിച്ചുവിടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam