പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം
- Home
- News
- Kerala News
- Malayalam News Live Updates: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം
Malayalam News Live Updates: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തൃശ്ശൂരിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയാണ്.
Malayalam News Live: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം
Malayalam News Live: സ്ഥിരം മയക്കുമരുന്ന് കേസുകളില്‍ പ്രതികൾ, നാല് യുവാക്കളെ പിടികൂടി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു
നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട നാല് യുവാക്കളെ പ്രത്യേക നിയമം ചുമത്തി ജയിലില്‍ അടച്ചു
Malayalam News Live: നൂറോളം കേസുകള്‍, ജാമ്യത്തിലിറങ്ങി രണ്ട് മാസത്തിനകം 15 കവര്‍ച്ച; പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയില്‍
പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ, നൂറോളം കേസുകളില്‍ ഉള്‍പ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു
Malayalam News Live: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മുതൽ ഔദ്യോഗിക ആപ്പ്
നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാർഹമായ നമ്പരുകൾ, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ ആപ്പിലൂടെ ലഭ്യമാകും. ക്യൂആർ കോഡ് സ്കാൻ ചെയ്തോ ടിക്കറ്റ് നമ്പർ നേരിട്ട് നൽകിയോ നറുക്കെടുപ്പ് ഫലം പരിശോധിക്കാനാകും.
Malayalam News Live: 'ആസ്ക് മി എനിതിംഗ്'; ഇൻസ്റ്റഗ്രാമിൽ ജെൻ സികളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകി രാഹുൽ ഗാന്ധി
ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയുള്ള രാഹുലിന്റെ നർമ്മം കലർന്ന മറുപടികളും സോഷ്യൽ മീഡിയയിൽ വൈറലായി. പരീക്ഷാ ക്രമക്കേടുകള്‍, വിദ്യാർത്ഥി സമരങ്ങൾ, സ്ത്രീകളുടെ വിദ്യാഭ്യാസം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളും ചർച്ചയായി.
Malayalam News Live: ശക്തമായ മഴ - വയനാട്ടിൽ ട്യൂഷൻ ക്ലാസുകൾക്ക് അവധി; ബോയ്സ് ടൗൺ - പാൽചുരം റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം
ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്ക് നാളെ (08/08/2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ബോയ്സ് ടൗൺ - പാൽചുരം റോഡിൽ രാത്രികാല ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Malayalam News Live: റീൽസ് കാണാനും ചിത്രീകരിക്കാനും കൂടുതൽ സമയം ചെലവഴിക്കുന്നു; ഭാര്യയെ കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞുവെച്ചു, ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
ബെംഗളൂരു കുമ്പളഗോഡിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ്, ഇരുപത്തിനാലുകാരനായ ധീരജ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25-ന് ഗേരുപാള്യയിലെ വാടക വീട്ടിനകത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബെഡ് ഷീറ്റിൽ പൊതിഞ്ഞ് ഇയാൾ രക്ഷപ്പെട്ടിരുന്നു.
Malayalam News Live: ക്ഷേത്രമൈതാനത്ത് ഞാനിരിക്കുന്നു; പോസ്റ്റുമായി അർജുൻ ആയങ്കി, കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യം പുറത്ത്, സഹോദരൻ കസ്റ്റഡിയിൽ
സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്.
Malayalam News Live: വ്യാജ ലോഗോയും ബിഐഎസ് ഹാള്‍മാര്‍ക്കും, പണയത്തിനെത്തിയപ്പോൾ ജീവനക്കാർക്ക് സംശയം; 2 പേര്‍ പിടിയില്‍
താമരശ്ശേരിയില്‍ വ്യാജ സ്വര്‍ണം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍
Malayalam News Live: വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി മുടങ്ങി; ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിക്കാതായതിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു
അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്‍റെ സഹായത്തോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു
Malayalam News Live: കനത്ത മഴ - നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ബാധകമല്ല; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
Malayalam News Live: 'മുഴുവൻ സമയവും റീലെടുക്കല്‍, ഭാര്യയ്ക്ക് എന്നോടുള്ള താൽപര്യം കുറഞ്ഞു'; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ബീഹാറിലേക്ക് കടന്ന യുവാവ് പിടിയിൽ
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വന്തം സംസ്ഥാനമായ ബീഹാറിലേക്ക് കടന്ന 24-കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
Malayalam News Live: 'ഉന്നതി' ആക്കിയത് 'ഊര്' എന്ന് മാറ്റും; ഗോത്രത്തലവൻമാർ ആവശ്യമുന്നയിച്ചെന്ന് മന്ത്രി, 'സംസ്കാരത്തിന്റെ ഭാഗമെന്ന് വ്യക്തമാക്കി'
ഊര് എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഊര് മൂപ്പന്മാർ പറഞ്ഞത്. ഇത് മുൻനിർത്തിയാണ് പഴയ പേര് തന്നെ നിലനിർത്താൻ തീരുമാനിച്ചത്.
Malayalam News Live: പാലക്കാട് വിദ്യാർത്ഥിയെ മർദിച്ച സംഭവം; ആരോപണവിധേയനായ അധ്യാപകന് സസ്പെൻഷൻ, പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടപടി
പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അധ്യാപകൻ നിരന്തരം വിദ്യാർത്ഥികളെ ക്രൂരമായ ഉപദ്രവിക്കാറുണ്ടെന്നും മുൻപും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്നും വിദ്യാർത്ഥി പറഞ്ഞു.
Malayalam News Live: ഗൾഫിലേക്ക് തിരിച്ചെത്തിയാൽ ഭർത്താവിന്‍റെ കുടുംബത്തിനൊപ്പം താമസിക്കാനാകില്ല, പ്രത്യേക ഫ്ലാറ്റ് വേണം; ആവശ്യം ക്രൂരത', വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി
Malayalam News Live: വേർപിരിയുന്നില്ല; വിജയ് യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത, ഹർജി പിൻവലിക്കും
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു
Malayalam News Live: ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്തു, നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്
ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു
Malayalam News Live: വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി, പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം; ഗതാഗതവും കുടിവെള്ള വിതരണവും തടസപ്പെട്ടു
പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. സ്‌നേഹപുരത്ത് മുട്ടിപ്പാലത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണം
Malayalam News Live: മുത്തശ്ശനെയും അഞ്ച് അധ്യാപകരെയുമടക്കം ഏഴുപേരെ കൊന്ന് വിദ്യാർത്ഥി ജീവനൊടുക്കി; സംഭവം തായ്‌ലൻഡിൽ
പതിനാലുകാരനായ വിദ്യാർത്ഥിയാണ് സ്വന്തം സ്കൂളിൽ ഈ ഞെട്ടിക്കുന്ന കൂട്ടക്കൊല നടത്തിയത്. രാവിലെ ഒമ്പതരയോടെ കായിക പരിശീലന യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി, ക്ലാസ് മുറികളിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ കടന്നുചെന്ന് തുരുതുരെ നിറയൊഴിക്കുകയായിരുന്നു.
Malayalam News Live: സമൂഹമാധ്യമങ്ങളിൽ സജീവമായി അർജുൻ ആയങ്കി, ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ച് സ്റ്റോറികൾ, ആയങ്കിക്കായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം
അർജുൻ ആയെങ്കിക്കായി മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അർജുന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.