രക്ഷാപ്രവർത്തനത്തിന് പോകുന്ന ഫയർഫോഴ്സിന് വഴി നൽകിയില്ല, വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Published : Apr 16, 2026, 08:52 AM IST
alappuzha thuravoor hospital fire case filed against driver for blocking fire force

Synopsis

ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സിനു വഴി നൽകാത്ത സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സിനു വഴി നൽകാത്ത സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പട്ടണക്കാട് പൊലീസാണ് കേസെടുത്തത്. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കുത്തിയതോട് സ്വദേശി സുജിത്തിനെതിരെയാണ് കേസ്. അപകടകരമായ രീതിയിലാണ് ഇയാൾ വാഹനം ഓടിച്ചത്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ്എച്ച്ഒ യുടെ പരാതിയിലാണ് നടപടി.

ആശുപത്രിയിലെ മരുന്നുകൾ സൂക്ഷിച്ച ​ഗോഡൗണിലാണ് തീ പടർന്നത്. ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലായിരുന്നു സംഭവം. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് ആളുകളെല്ലാം പരിഭ്രാന്തിയിലായി. പിന്നാലെ ആശുപത്രിയിലെ രോഗികളെ മാറ്റി. രോഗികളെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്കായിരുന്നു മാറ്റിയത്. അപകടത്തില്‍ ആർക്കും കാര്യമായ പരിക്കുണ്ടായിട്ടില്ല. എസിയിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെന്നിത്തലയെ പിന്തുണച്ച സുധാകരന്‍റെ മനംമാറ്റത്തിൽ ഞെട്ടി നേതാക്കൾ, രാഹുലിന്‍റെ താക്കീത് കാറ്റിൽ പറത്തി, വിവാദം കൊഴുക്കുന്നു
'ഗ്യാലറിയിൽ ഇരുന്ന നിങ്ങൾക്കാണോ സിഎം പദവി', കെ സിയുടെ കമന്റ് ബോക്സിൽ വിഡിഎസ് എഫക്ട്; ഫലം അറിയും മുമ്പേ കോൺ​ഗ്രസിൽ പോര്