
ആലപ്പുഴ: സംസ്ഥാനത്ത് വേനൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തെ പൊതുതാപനിലയേക്കാൾ കൂടുതലായിരിക്കും ആലപ്പുഴ ജില്ലയിലെ ഇന്നത്തെ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആലപ്പുഴയിലെ ഉയർന്ന താപനില സാധാരണയെക്കാൾ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് ഉയരനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ പുറത്തു വിട്ട പ്രവചന പ്രകാരം മാർച്ച് -ഏപ്രിൽ -മെയ് മാസങ്ങളിൽ രാജ്യത്തെ താപനില ശരാശരിയെക്കാൾ കൂടുതലായിരിക്കും. എന്നാൽ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് സാധാരണയെക്കാൾ കുറയാനാണ് സാധ്യതയെന്നും പക്ഷേ രാത്രി താപനിലയിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വർധനവിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam