
പാലക്കാട്: പാലക്കാട് ആലത്തൂരിൽ (Alathur) നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ (surya krishna) കണ്ടെത്തി. മുംബൈയിൽ നിന്നാണ് വിദ്യാർത്ഥിനിയെ പൊലീസ് (Police) അന്വേഷണ സംഘം കണ്ടെത്തിയത്. ആലത്തൂരിലെത്തിച്ച പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം കോടതിയിൽ ഹാജരാക്കും.
പുതിയങ്കം സ്വദേശി രാധാകൃഷ്ണന്റെയും, സുനിതയുടേയും മകൾ സൂര്യ കൃഷ്ണയെ ആഗസ്റ്റ് 30 മുതലാണ് കാണാതായത്. പുസ്തകം വാങ്ങാനെന്നു പറഞ്ഞ് വീടുവിട്ടിറങ്ങിയതായിരുന്നു സൂര്യ. എന്നാൽ തിരികെയെത്തിയില്ല. ഇതോടെ വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്.
എവിടെ മറഞ്ഞു സൂര്യകൃഷ്ണ; ഡിഗ്രി വിദ്യാര്‍ഥിനിയെ കാണാതായ കേസില്‍ ഒന്നരമാസമായിട്ടും തുമ്പില്ല
മൊബൈൽ ഫോണും എടിഎം കാര്‍ഡും എടുക്കാതെയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. ഇത് അന്വേഷണത്തെ കൂടുതൽ കുഴപ്പിച്ചു. ഗോവ, തമിഴ്നാട് മുംബൈ എന്നിവടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സൂര്യകൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. തമിഴ്നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.ഗോവയിൽ വീട് വെച്ച് താമസിക്കണമെന്ന് സൂര്യകൃഷ്ണ പറഞ്ഞതിനാൽ അവിടം കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഒടുവിൽ മുംബൈയിൽ നിന്നും കുട്ടിയെ കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam