തൃശൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് സെക്യൂരിറ്റി ജീവനക്കാരൻ

Published : Sep 10, 2025, 12:02 PM IST
son killed father in thrissur

Synopsis

ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച് അച്ഛൻ രക്തത്തിൽ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. ആദ്യ ഘട്ടത്തിൽ താനാണ് കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് ക്രിസ്റ്റി കുറ്റം സമ്മതിച്ചത്.

തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്.

ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച് അച്ഛൻ രക്തത്തിൽ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. തുടർന്ന് പൊലീസെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തി. ആദ്യ ഘട്ടത്തിൽ താനാണ് കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് ക്രിസ്റ്റി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം