തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന സംഭവം; മുഴുവന്‍ പ്രതികളും പിടിയില്‍

Published : Dec 18, 2019, 03:07 PM ISTUpdated : Dec 18, 2019, 03:08 PM IST
തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന സംഭവം; മുഴുവന്‍ പ്രതികളും പിടിയില്‍

Synopsis

തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്,  ജസ്റ്റിൻ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന്  ഡിസംബര്‍ 15 നാണ് വെട്ടിക്കൊന്നത്.

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ കൊലക്കേസ് പ്രതികളെ  വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ഡെറിക്, ആന്‍റപ്പന്‍, ശരത്ത്, ജോര്‍ജ്ജ്, കണ്ണന്‍, ചാള്‍സ് എന്നിവരാണ് പിടിയിലായത്. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്,  ജസ്റ്റിൻ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന്  ഡിസംബര്‍ 15 നാണ് വെട്ടിക്കൊന്നത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയായിരുന്നു കൊലപാതകം. 

ഗുരുതരമായി വേട്ടേറ്റ വികാസിനെയും ജസ്റ്റിനെയും പൊലീസ് ജീപ്പിലാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വികാസ് അർദ്ധരാത്രിയോടെയും ജസ്റ്റിൻ പുലർച്ചെയും മരിച്ചു. 2015 ജൂണിൽ, തുമ്പോളിയിൽ കൊല്ലപ്പെട്ട സാബുവിന്‍റെ സുഹൃത്തുക്കളാണ് പിടിയാലയവര്‍. സാബുവിനെ കൊന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് പൊലീസ് പറയുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ, ​ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയമെന്നും പ്രതികരണം
കേരളത്തിന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പുരസ്‌കാരം; വ്യവസായ വകുപ്പിന് വേണ്ടി കെബിപ്പ് ഏറ്റുവാങ്ങും