വത്സരാജകുറുപ്പ് വധക്കേസ്; പ്രതികളെ വെറുതെ വിട്ടു,ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും കേസ് തെളിയിക്കാനായില്ല

Published : Jun 16, 2022, 04:30 PM ISTUpdated : Jun 16, 2022, 04:37 PM IST
വത്സരാജകുറുപ്പ് വധക്കേസ്;  പ്രതികളെ വെറുതെ വിട്ടു,ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും കേസ് തെളിയിക്കാനായില്ല

Synopsis

കേസിൽ ഏക ദൃസാക്ഷിയായ വത്സരാജക്കുറുപ്പിന്റെ ഭാര്യ  പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു. ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കിർമ്മാണി മനോജ് ഉൾപെടെ 7 സിപിഎം പ്രവർത്തകരെയാണ് തലശ്ശേരി ജില്ലാ കോടതി വെറുതെ വിട്ടത്.

തലശ്ശേരി; ആർഎസ്എസ് പ്രവർത്തകനും, തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന തെക്കെ പാനൂരിലെ കെ  വത്സരാജ കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.  ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കിർമ്മാണി മനോജ് ഉൾപെടെ 7 സിപിഎം പ്രവർത്തകരെയാണ് തലശ്ശേരി ജില്ലാ കോടതി വെറുതെ വിട്ടത്.

2007 മാര്‍ച്ച് നാലിന് രാത്രിയാണ് സംഭവം. വത്സരാജക്കുറുപ്പിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചുകൊന്നു എന്നാണ് കേസ്.തുടക്കത്തില്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്താണ് ഏഴ് പ്രതികളെയും പിടികൂടിയത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് വത്സരാജ് കുറുപ്പിന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയെ തുടര്‍ന്നായിരുന്നു കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

കേസിൽ ഏക ദൃസാക്ഷിയായ വത്സരാജക്കുറുപ്പിന്റെ ഭാര്യ പിന്നീട് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് കോടതിയിൽ മൊഴി നൽകിയത്. ഇതാണ് ഏഴ് പ്രതികളെയും വെറുതെ വിട്ട വിധിക്ക് കാരണമായത്.കിർമാണി മനോജിനെ കൂടാതെ തലശ്ശേരി സ്വദേശികളായ ചമ്പാട് അരയാക്കൂലിലെ കെ ഷാജി,  ചമ്പാടെ വി പി സതീശന്‍, ചൊക്‌ളി നിടുംമ്പ്രത്തെ പ്രകാശന്‍ , അരയാക്കൂലിലെ കെ.ശരത് , അരയാക്കൂല്‍ കൂറ്റേരി വീട്ടില്‍ കെ.വി.രാഗേഷ്, ചമ്പാട്ടെ എട്ടു വീട്ടില്‍ സജീവന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

ഫസൽ വധ കേസിൽ പിന്നീട് പ്രതി ചേർക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറിച്ചുള്ള ചില നിർണായകമായ വിവരങ്ങൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സുകുമാരന്  വത്സരാജ് കുറുപ്പ് കൈ മാറിയതിന്‍റെ   വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഇതു കൂടാതെ കൊല്ലം സ്വദേശിയായ ഒരു വ്യാപാരിയുടെ സാമ്പത്തിക തർക്കത്തിൽ അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ വൈരാഗ്യവും വത്സരാജ കുറുപ്പിനെ വധിക്കാൻ കാരണമായെന്നും ആരോപണമുയർന്നിരുന്നു.

കണ്ണൂരിൽ ബോംബേറുണ്ടാകുമെന്ന് രഹസ്യ വിവരം; നേതാക്കളുടെ വീടുകൾക്ക് സുരക്ഷ കൂട്ടി

 കണ്ണൂരിൽ കനത്ത ജാഗ്രത. നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതോടെയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇപി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. ജില്ലയിലേക്ക് മറ്റിടങ്ങളിൽ നിന്നും കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണ സാധ്യതയെന്നും ഇന്റലിജൻസ് വിവരമുണ്ട്. ഈ പശ്ചാത്തലത്തിൽ ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമം നടന്നിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെപിസിസി ആസ്ഥാനമടക്കം ആക്രമിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് നേതാക്കളുടെ വീടുകള്‍ക്ക് സുരക്ഷ ശക്തമാക്കിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി
12000 സ്കൂളുകൾ, 1200 ലധികം കോളേജുകൾ, 5 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്, വിവരങ്ങൾ