
കണ്ണൂര്‍:നാടിന്‍റെ വികസനത്തിന് ഒപ്പം നിൽക്കുന്ന സർക്കാർ,എതിർപ്പുകളുണ്ടെങ്കിൽ അത് കൃത്യമായി പരിഹരിച്ച് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ദേശീയ പാത സ്ഥലമേറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്നത് മലപ്പുറത്താണ്.എന്നാൽ കഴിഞ്ഞ സഭയിൽ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥലമേറ്റെടുക്കലിനെ അഭിനന്ദിച്ചു.കൃത്യമായി നഷ്ടപരിഹാരം കിട്ടിയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ സമ്മതിച്ചു.പെരളശ്ശേരി പാലം ശിലാസ്ഥാപന ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശിയ പാത വികസനം നടക്കുന്നതിന്‍റെ പേരില്‍ സംസ്ഥാനത്ത് ആരും വിഷമം അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
ഗഡ്കരിയുടെ പ്രസ്താവനയുടെ പേരില്‍ ആരും മനപ്പായസമുണ്ണേണ്ടെന്ന് മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam