
പത്തനംതിട്ട : പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച പോലീസ്കാരനെ സസ്‌പെൻഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതീരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സജീഫ് ഖാൻ സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. നേരത്തേ സമാനമായ ശ്രമം നടത്തിയപ്പോൾ ഇവർ എതിർത്തിരുന്നു. വീണ്ടും സമാനമായ ശ്രമം നടത്തിയതോടെ സ്ത്രീ ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നൽകുകയായിരുന്നു. പിന്നീട് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Read More : രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുത്; സംസ്ഥാനം സുപ്രീം കോടതിയിൽ