'സവാദിനെ മാലയിട്ട് സ്വീകരിക്കും, യുവതിയുടേത് കള്ളപ്പരാതി'; ഡിജിപിക്ക് പരാതിയുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

Published : Jun 02, 2023, 05:47 PM IST
'സവാദിനെ മാലയിട്ട് സ്വീകരിക്കും, യുവതിയുടേത് കള്ളപ്പരാതി'; ഡിജിപിക്ക് പരാതിയുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

Synopsis

സോഷ്യൽമീഡിയയിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകിയതും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയെന്നും സ്വയംഭോ​ഗം ചെയ്തെന്നുമുള്ള പരാതിയിൽ അറസ്റ്റിലായ സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ അറിയിച്ചു. ആലുവ സബ് ജയിലിൽ നിന്ന് സവാദ് പുറത്തിറങ്ങുമ്പോൾ മാലയിട്ട് സ്വീകരിക്കുമെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറിയിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അജിത് കുമാർ സവാദിന് സ്വീകരണം നൽകുന്ന കാര്യം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി സവാദിനെതിരെ കള്ളപ്പരാതി നൽകിയതെന്ന് അസോസിയേഷൻ‌ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.

സോഷ്യൽമീഡിയയിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകിയതും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതിന് തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ സുഹൃത്തുക്കളും ഇതെല്ലാം നാടകമാണെന്ന് തന്നോട് പറഞ്ഞു. യുവതിക്കെതിരെ പരാതി നൽകിയ ശേഷം നിരവധി ഭീഷണി കോളുകൾ വരുന്നതായും അജിത് കുമാർ പറഞ്ഞു. കുറച്ച് ദിവസം മുമ്പാണ് ഏറെ വിവാദമായ സംഭവം നടന്നത്.

തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് എന്ന യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോട്. എന്നാൽ കണ്ടക്ടറുടെ സന്ദർഭോചിത ഇടപെടലിൽ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അറസ്റ്റിലായ സവാദിന് ജാമ്യം ലഭിച്ചു. ഇയാൾ നാളെ ജയില്‍ മോചിതനാകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും