രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; തീരുമാനം സംസ്ഥാനത്തിന് വിട്ട് എഐസിസി, പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കെ സുധാകരൻ

Published : Aug 21, 2025, 11:18 AM IST
rahul mankoottathil

Synopsis

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ  കേരളത്തിൽ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് എഐസിസി നിര്‍ദേശം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സംസ്ഥാന നേതൃത്വത്തോടെ തീരുമാനമെടുക്കാൻ നിര്‍ദേശിച്ച് എഐസിസി നേതൃത്വം. രാഹുലിനെതിരായ ആരോപണത്തിൽ ഉചിതമായ തീരുമാനം കേരളത്തിൽ തന്നെ ചര്‍ച്ച ചെയ്തെടുക്കാൻ നിര്‍ദേശിച്ചെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു. രാഹുലിനെതിരായ നടപടിയടക്കമുള്ള കാര്യത്തിൽ കേരളത്തിൽ തന്നെ വൈകാതെ തീരുമാനം ഉണ്ടാകും. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് വിവരം. പകരം വൈസ് പ്രസിഡന്‍റ് അബിൻ വര്‍ക്കിക്ക് തൽക്കാലം ചുമതല നൽകാനും സാധ്യതയുണ്ട്. അതേസമയം, പാര്‍ട്ടി തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയമെന്ന് കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആരോപണങ്ങള്‍ പാർട്ടി ചർച്ച ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.സമയമാകുമ്പോൾ പ്രതികരിക്കാമെന്ന് അടൂർ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, വിഷയത്തിൽ കെസി വേണുഗോപാലിന്‍റെ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല.കോൺഗ്രസ് ഉചിതമായ തീരുമാനം എടുക്കണമെന്ന് പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.നേതാക്കളെ ഈ വിധം ഇകഴ്ത്തുന്ന പതിവ് നേരത്തെ മുതലുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വയനാടിനായി ആകെ പിരിച്ചുകിട്ടിയത് 1.05 കോടി രൂപ, തുക കെപിസിസിക്ക് കൈമാറാൻ തീരുമാനിച്ച് യൂത്ത് കോൺ​ഗ്രസ്
കൊച്ചി പുറംകടലിലെ കപ്പൽ അപകടം; 1227.62 കോടി രൂപ കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി