സൈബർ പോരാളിയായ ഇടത് പ്രവർത്തകനെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് ആരോപണം; കൃത്യനിർവഹണം തടഞ്ഞെന്ന് പൊലീസ്

Published : Sep 18, 2022, 11:57 AM IST
സൈബർ പോരാളിയായ ഇടത് പ്രവർത്തകനെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് ആരോപണം; കൃത്യനിർവഹണം തടഞ്ഞെന്ന് പൊലീസ്

Synopsis

എറണാകുളം സ്വദേശിയായ പി കെ സുരേഷ് കുമാറിനെയാണ് പൊലീസിന്‍റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജയിലിലടച്ചത്.

കൊച്ചി: പരാതിയുടെ പുരോഗതി തിരിക്കി സ്റ്റേഷനിലെത്തിയ സൈബർ പോരാളിയായ ഇടത് പ്രവർത്തകനെ പൊലീസ് കള്ളക്കേസിൽ ഉള്‍പ്പെടുത്തി ജയിലിലടച്ചെന്ന് ആരോപണം. എറണാകുളം സ്വദേശിയായ പി കെ സുരേഷ് കുമാറിനെയാണ് പൊലീസിന്‍റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജയിലിലടച്ചത്. സുരേഷിനെതിരായ പൊലീസ് നടപടിയിൽ ഇടത് അനുകൂല സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഭൂമി കച്ചവടത്തിനായി സുരേഷ്  ഒരാൾക്ക് 1 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ പണം വാങ്ങിയ ആൾ ഭൂമി മറ്റൊരാൾക്ക് മറിച്ച് കൊടുത്തു. സംഭവത്തിൽ ആലുവ റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയുടെ തുടർനടപടി എന്തായെന്നറിയാൻ ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിയ സുരേഷിനെ പൊലീസ് അകാരണമായി മ‍ദ്ദിച്ച് ജയിലിലടച്ചെന്നാണ് ആരോപണം. എന്നാൽ പരാതി അന്വേഷിച്ച് ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിയ സുരേഷ് സ്റ്റേഷൻ റൈറ്ററോഡ് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നിലത്തിട്ട് ചവിട്ടിയെന്നും ഇതേ തുടന്നാണ് ഇയാൾക്കെതിരെ കേസെടുത്തതതെന്നുമാണ് പൊലീസിന്‍റെ ന്യായീകരണം. എന്തായാലും പൊലീസിന്‍റെ കൃത്യനിർവ്വഹം തടസ്സപ്പെടുത്തുക, ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ കൈയ്യേറ്റം ചെയ്യുക അടക്കമുള്ള ഗുരുതര വകുപ്പുകൾ ചേർത്താണ് സുരേഷ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നു. 

എന്നാൽ പൊലീസിന്‍റേത് കള്ളക്കഥയാണെന്നാണ് അഭിഭാഷക പറയുന്നത്. ഒരു ഡിവൈഎസ്പി ഓഫീസിൽ ഒരു ഉദ്യോഗസ്ഥനെ കുഴുത്തിന് കുത്തിപ്പിടിച്ചെന്നും നിലത്തിട്ട് ചവിട്ടി എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് അഭിഭാഷക വ്യക്തമാക്കുന്നത്. കള്ളകേസ് എടുക്കാൻ പൊലീസ് സ്വീകരിക്കുന്ന മാർഗമാണ് ഒദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നതെന്നും അഭിഭാഷകന പറയുന്നു. പൊലീസ് അതിക്രമത്തിൽ പലപ്പോഴും സർക്കാറിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ നിരന്തരം ലേഖനമെഴുതാറുള്ള വ്യക്തിയാണ് സുരേഷ് കുമാർ. സുരേഷിനെതിരായ പൊലീസ് നടപടിയിൽ ഇടത് സൈബർ ഇടങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. യുഡിഎഫ് ഭരണത്തിൽ ഇതിനേക്കാൾ പരിഗണന സൈബർ സഖാക്കൾക്ക് കിട്ടുമെന്നാണ് പ്രതികരണം. കസ്റ്റഡിയിൽ മർദ്ദനമേറ്റ സുരേഷിന് ചികിത്സ ഉറപ്പാക്കിയശേഷം കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. സുരേഷിന്‍റെ ജാമ്യാപേക്ഷ നാളെ ആലുവ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം, 'രാഷ്ട്രീയ വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലം'