
കൽപ്പറ്റ: വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിൽ എന്ന് ആരോപണം. വിദ്യാർത്ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ് ഹാജിസും മദ്യപിച്ചു എന്നാണ് വിദ്യാർഥികൾ പറയുന്നത്. ഹൈദരാബാദിലേക്കാണ് വിനോദയാത്ര പോയത്. പിടിഎ പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ ബസിൽ നിന്ന് ഇറക്കി വിട്ടു എന്ന് പ്രിൻസിപ്പൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി മാതാപിതാക്കളും രംഗത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam