ചേരാനല്ലൂർ അപകടം: തന്‍റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് അഡീഷണൽ ജഡ്ജി, 'കുട്ടിയുടെ ക്ഷേമം പ്രധാനം, തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല'

Published : Oct 29, 2026, 10:02 AM IST
cheranalloor accident case

Synopsis

ചേരാനല്ലൂർ വാഹനാപകടക്കേസിൽ തനിക്കെതിരെ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് കാണിച്ച് പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. താൻ ഉറങ്ങിക്കിടക്കുമ്പോൾ മകൻ രഹസ്യമായി കാർ എടുത്തതാണെന്നും അറസ്റ്റിന്റെ ആവശ്യമില്ലെന്നുമാണ് ജഡ്ജിയുടെ വാദം. എന്നാൽ ജാമ്യം നൽകരുതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയോട് ആവശ്യപ്പെട്ടു.

കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ തന്‍റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയായ 17കാരന്‍റെ പിതാവായ അഡീഷണൽ ജഡ്ജി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം. താൻ ഉറങ്ങിക്കിടക്കുകയായിരുന്നു. മകനായ 17കാരന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല. കാർ തന്‍റെ പേരിൽ ആയതിനാൽ നരഹത്യ ചുമത്താൻ ആകില്ല. പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാക്കുകയും ചെയ്തുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അഡീഷണൽ ജഡ്ജി വ്യക്തമാക്കി.

അതിനാൽ അറസ്റ്റ് ആവശ്യമില്ലെന്നാണ് അഡീഷണൽ ജഡ്ജിയുടെ വാദം. കേസിൽ അറസ്റ്റിന് സാധ്യത ഉണ്ടെന്നും ജഡ്ജി അപേക്ഷയിൽ ചൂണ്ടിക്കാട്ടി. താൻ ഉറങ്ങിക്കിടക്കുമ്പോൾ മകൻ രഹസ്യമായി കാർ കൊണ്ടുപോയതാണ്. പൊലീസ് സ്റ്റേഷനിൽ പോയത് അച്ഛൻ എന്ന നിലയിലാണ്, അല്ലാതെ ജുഡീഷ്യൽ ഓഫീസറെന്ന നിലയിൽ അല്ല. സെഷൻസ് ജഡ്ജിന്‍റെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനിൽ പോയതിന് ഹൈക്കോടതി തന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. താൻ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്ജിയുടെ അനുമതി ലഭിക്കാൻ സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉടൻ സ്റ്റേഷനിലേക്ക് പോയതെന്നും അഡീഷണൽ ജഡ്ജി വിശദീകരിച്ചു.

കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ സംസ്ഥാനം നീക്കം നടത്തുന്നുണ്ട്. ജെ ജെ ആക്ട് 12-ാം വകുപ്പ് പ്രകാരമാണ് കുട്ടിക്ക് ജാമ്യം കിട്ടിയത്. കുട്ടിയുടെ ക്ഷേമം ആണ് പ്രധാനം. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണത്തിനായി ഇനി ഒന്നും ബാക്കിയില്ല. പ്രായപൂർത്തിയാവാത്ത കുട്ടി രഹസ്യമായി വാഹനം കൊണ്ടുപോയതിൽ രക്ഷിതാവിന് അറിവുണ്ടായിരുന്നതായി കണക്കാക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും അഡീഷണൽ ജഡ്ജിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു.

മൂന്ന് വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പേ ചുമത്തിയിട്ടുള്ളൂ. ആ സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമില്ല. മുൻ ക്രിമിനൽ ചരിത്രമില്ല. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകി വിട്ടയക്കാൻ ഉത്തരവിടണം എന്നും ഹർജിയിൽ പറയുന്നു. എന്നാൽ, അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. തങ്ങളെ കൂടി കേൾക്കണം എന്നാണ് കുടുംബം ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിന് പിന്നാലെ കായിക അധ്യാപകനെ സസ്പെൻഡ് ചെയ്തു
ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്ന് ഹൈക്കോടതി; ഇടപെടൽ റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ; 'ബ്ലാക് സ്പോട്ടുകൾ കണ്ടെത്തണം'